| Monday, 23rd December 2019, 7:47 am

'മുഖ്യമന്ത്രി രാഷ്ട്രീയ ആര്‍ജവം കാണിക്കണം'; യു.എ.പി.എ യില്‍ വീണ്ടും നിലപാട് കടുപ്പിച്ച് കാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യു.എ.പി.എ സംസ്ഥാനത്ത് നടപ്പാക്കരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
പൗരത്വ ഭേദഗതിയില്‍ ഇല്ലാത്ത ഭരണഘടനാ ബാധ്യത എന്തിനെന്നും അദ്ദേഹം ചോദിച്ചു.

യു.എ.പി.എ നടപ്പാക്കില്ലെന്ന് പറയാന്‍ മുഖ്യമന്ത്രി രാഷ്ട്രീയ ആര്‍ജവം കാണിക്കണമെന്നും യു.എ.പി.എ യില്‍ എന്‍.ഐ.എ.ക്കും പൊലീസിനും ഒരേ നില

നേരത്തെയും യു.എ.പി.എ വിഷയത്തില്‍ സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനവുമായി കാനം രംഗത്തെത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേരള സര്‍ക്കാരും മോദി സര്‍ക്കാരും ചെയ്യുന്നത് ഒരുപോലെയാകാന്‍ പാടില്ലെന്നായിരുന്നു കാനം പറഞ്ഞത്. മാവോയിസ്റ്റ് അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിടുന്ന എല്ലാ തെളിവുകളും അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പാര്‍ട്ടിയല്ല സി.പി.ഐ. എന്നാല്‍ മാവോയിസ്റ്റുകളെ കൊല ചെയ്യുന്നതിനോട് യോചിപ്പില്ല. ഇടതുപക്ഷ മുന്നണി ഇക്കാര്യങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കപ്പുറം പൊലീസ് എടുക്കുന്ന നടപടികളെ പിന്തുണക്കേണ്ട ബാധ്യതയില്ല. പൊലീസിന്റെ തെളിവാണ് അന്തിമമെന്ന് പറയുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല’. അദ്ദേഹം പറഞ്ഞത്.

We use cookies to give you the best possible experience. Learn more