Advertisement
മാധ്യമങ്ങളെ വിലക്കിയത് അംഗീകരിക്കാനാകില്ല; മുഖ്യമന്ത്രിക്കെതിരെ കാനം
Kerala
മാധ്യമങ്ങളെ വിലക്കിയത് അംഗീകരിക്കാനാകില്ല; മുഖ്യമന്ത്രിക്കെതിരെ കാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Nov 21, 12:20 pm
Tuesday, 21st November 2017, 5:50 pm

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാധ്യമങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവന്ന ജയ്പൂരല്ല തിരുവനന്തപുരമെന്ന് ഓര്‍ക്കണമെന്ന് കാനം പറഞ്ഞു.

പാര്‍ട്ടിക്കെതിരെ സി.പി.ഐ.എം നേതാക്കള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളെക്കുറിച്ച് പ്രതികരിച്ച കാനം ആര് വിമര്‍ശിച്ചാലും സി.പി.ഐ മറുപടി നല്‍കുമെന്നും പറഞ്ഞു. മുന്നണിമര്യാദയെന്തെന്ന് സി.പി.ഐ.എം പറയട്ടെ. മന്ത്രി എം.എം.മണി ചരിത്രം പഠിക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.


Also Read: ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകന്‍ സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു


മാധ്യമങ്ങളെ വിലക്കിയത് വലിയ തെറ്റെന്ന് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പ്രതികരിച്ചു. വിമര്‍ശനങ്ങളില്‍ അസഹിഷ്ണുത പാടില്ലെന്നും നിയന്ത്രണം പുനപ്പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ മുന്‍ ഗതാഗത വകുപ്പ് മന്ത്രി എന്‍.കെ ശശീന്ദ്രന്റെ ഫോണ്‍വിളി വിവാദത്തില്‍ ജസ്റ്റിസ് പി.എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയായിരുന്നു സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.