തിരുവനന്തപുരം: മരട് ഫ്‌ളാറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശബരിമല വിധി നടപ്പാക്കിയെങ്കില്‍ എന്തുകൊണ്ട് ഈ വിധി നടപ്പാക്കിക്കൂടെന്നും കാനം ചോദിച്ചു.
മരട് ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തിലാണ് കാനം ഇക്കാര്യം പറഞ്ഞത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മരട് ഫ്‌ളാറ്റില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ താമസക്കാര്‍ക്ക് സുപ്രീം കോടതി അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ് തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തത്.
യോഗത്തില്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. ചെയ്യാത്ത കുറ്റത്തിന് സര്‍ക്കാര്‍ പഴികേള്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫ്‌ളാറ്റ് ഉടമകള്‍ക്കൊപ്പമാണെന്ന് സി.പി.ഐ.എമ്മും കോണ്‍ഗ്രസും നിലപാടെടുത്തിരുന്നു. താമസക്കാരെ വഴിയാധാരാമാക്കരുതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തേ പറഞ്ഞിരുന്നു.
മരട് വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കരുതെന്ന് ആര്‍ക്കും പറയാനാകില്ലെന്ന് കാനം നേരത്തെ പറഞ്ഞിരുന്നു. നിയമം ലംഘിച്ചത് ഫ്‌ളാറ്റ് നിര്‍മ്മാതാക്കളാണ്. നിയമം ലംഘിച്ചവരെ സി.പി.ഐ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തീരദേശ സംരക്ഷണ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടിയാണ് സി.പി.ഐ. ഫ്‌ളാറ്റ് പൊളിക്കണമെന്ന് കോടതിയാണ് പറഞ്ഞത്. അല്ലാതെ സി.പി.ഐ അല്ലെന്നും കാനം പറഞ്ഞിരുന്നു.
തീരദേശ സംരക്ഷണ നിയമം പാലിച്ചില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മരടിലെ അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ കോടതി ഉത്തരവിട്ടത്. ഈ മാസം 20നകം ഫ്ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. തുടര്‍ന്ന് അഞ്ചുദിവസത്തിനുള്ളില്‍ ഫ്ളാറ്റുകള്‍ ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഫ്ളാറ്റില്‍ നിന്നും ഒഴിഞ്ഞുപോകില്ലെന്ന നിലപാടിലാണ് ഉടമകള്‍.