തൃശൂര്‍: ആലപ്പാട് സമരത്തിന് പിന്തുണയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനകീയ സമരങ്ങളില്‍ സി.പി.ഐ ജനങ്ങള്‍ക്കൊപ്പമാണെന്നും ജനങ്ങളെ മറന്ന് പൊതുമേഖലയെ സംരക്ഷിക്കില്ലെന്നും കാനം പറഞ്ഞു.
ആലപ്പാട്ടെ പ്രശ്‌നം സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് ന്യായമായ പരിഹാരം കാണണം. നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാവണം ചര്‍ച്ചയെന്നും കാനം പറഞ്ഞു
പൊതുമേഖലാ സ്ഥാപനത്തിന് ഖനനം ചെയ്യാമെന്ന് കരുതി എന്തും ചെയ്യാനുള്ള അനുമതിയല്ല അത്. “ഭൂമി നഷ്ടപ്പെടുന്നു. അവര്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല. അതാണ് ആലപ്പാടുകാരുടെ പരാതിയെന്നും” കാനം പറഞ്ഞു.
അതേസമയം, ആലപ്പാട്ടെ സമരക്കാരുമായി ചര്‍ച്ചയില്ലെന്നും ഖനനം തുടരുമെന്നാണ് മന്ത്രി ഇ.പി ജയരാജന്‍ നിലപാടെടുത്തിരുന്നത്. ആലപ്പാട് തീരം നഷ്ടമായത് ഖനനം മൂലമല്ലെന്നും സുനാമി
കൊണ്ടാണെന്നും ജയരാജന്‍ പറഞ്ഞിരുന്നു.
ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനമെന്നും മലപ്പുറത്തുള്ളവരും മണല്‍കടത്തുകാരുമാണ് സമരത്തിന് പിന്നിലെന്നും ജയരാജന്‍ ആരോപിച്ചിരുന്നു.