| Friday, 8th November 2019, 12:33 pm

മോദിയെ പോലെയാവരുത്; യു.എ.പി.എ വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് കാനം രാജേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള സര്‍ക്കാരും മോദി സര്‍ക്കാരും ചെയ്യുന്നത് ഒരുപോലെയാകാന്‍ പാടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാവോയിസ്റ്റ് അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിടുന്ന എല്ലാ തെളിവുകളും അവിശ്വസനീയമാണെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പാര്‍ട്ടിയല്ല സി.പി.ഐ. എന്നാല്‍ മാവോയിസ്റ്റുകളെ കൊല ചെയ്യുന്നതിനോട് യോചിപ്പില്ല. ഇടതുപക്ഷ മുന്നണി ഇക്കാര്യങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കപ്പുറം പൊലീസ് എടുക്കുന്ന നടപടികളെ പിന്തുണക്കേണ്ട ബാധ്യതയില്ല. പൊലീസിന്റെ തെളിവാണ് അന്തിമമെന്ന് പറയുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല. ലോകത്ത് എവിടെയെങ്കിലും കമഴ്ന്നുകിടന്ന പൊലീസുകാര്‍ മഹസ്സര്‍ എഴുതുന്നത് കണ്ടുട്ടുണ്ടോയെന്നും’ പൊലീസ് പുറത്ത് വിട്ട് വീഡിയോ സൂചിപ്പിച്ച് കാനം ചോദിച്ചു.

കേരളസര്‍ക്കാര്‍ ചെയ്യുന്നതും നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്യുന്നതും ഒരുപോലെയാവാന്‍ പാടില്ലയെന്നാണ് ഞങ്ങളുടെ നിലപാട്. മാവോയിസ്റ്റ് വിഷയത്തില്‍ സിപി.ഐ.എമ്മും സി.പി.ഐയും തമ്മില്‍ ഒരു തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഇല്ലായെന്നും കാനം പറഞ്ഞു.

നേരത്തെ കേരളത്തിലെ മുഖ്യമന്ത്രിയാണോ ചീഫ് സെക്രട്ടറിയാണോ മുകളിലെന്നും കാനം ചോദിച്ചിരുന്നു. മാവോയിസ്റ്റുകള്‍ കൊല്ലപ്പെടേണ്ടവരാണെന്ന നിലപാടുമായി ഒരു ഇംഗ്ലീഷ് പത്രത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ് എഴുതിയ ലേഖനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കാനത്തിന്റെ ചോദ്യം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more