| Thursday, 26th October 2017, 5:07 pm

എല്ലാ നിയമ ലംഘനങ്ങളും ഒരുപോലെയാണ്; തോമസ് ചാണ്ടിയെ എല്‍.ഡി.എഫ് സംരക്ഷിക്കില്ലെന്ന സൂചന നല്‍കി കാനം രാജേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട കായല്‍ കയ്യേറ്റ വിവാദത്തില്‍ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടായിരിക്കില്ല എല്‍.ഡി.എഫിനെന്ന സൂചന നല്‍കി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്ലാ നിയമ ലംഘനങ്ങളും ഒരുപോലെയാണെന്നും എല്‍.ഡി.എഫ് നയങ്ങള്‍ക്ക് വിരുദ്ധമായി ആര് മുന്നോട്ടുപോയാലും സന്ധിചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘യഥാര്‍ത്ഥ മുസ്‌ലിങ്ങള്‍ ഐ.എസ്’;ചോദ്യം ചെയ്യലിനിടെ കണ്ണൂരില്‍ പിടിയിലായ ബിരിയാണി ഹംസ പൊലീസിനോട്


തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാകളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. കളക്ടറുടെ റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ട് സി.പി.ഐ നേതാവും റവന്യൂമന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍. മുഖ്യമന്ത്രിയെ നേരത്തെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കാനത്തിന്റെ പരസ്യ പ്രസ്താവന.

കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെങ്കില്‍ അതനുസരിച്ചുള്ള നടപടിയും സ്വീകരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അധികാരമുള്ളതുകൊണ്ടാണ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയതെന്നും കാനം പറഞ്ഞു.


Dont Miss: ‘മിത്രോം…എനിക്കൊരു വേദനിപ്പിക്കുന്ന കാര്യം പറയാനുണ്ട്’; മോദിയെ അതേപടി അനുകരിച്ച് 22 കാരന്‍; അക്ഷയ് കുമാര്‍ പോലും എഴുന്നേറ്റ് നിന്ന് കയ്യടിച്ച പ്രകടനം കാണാം


“എല്ലാ നിയമ ലംഘനങ്ങളും ഒരുപോലെയാണ്. നിയമം തോമസ് ചാണ്ടിക്കും കാനം രാജേന്ദ്രനും അടക്കമുള്ള എല്ലാവര്‍ക്കും ഒരുപോലെയാണ്. നിയമം ലംഘിക്കപ്പെട്ടാല്‍ അതിനെ നേരിടാന്‍ വകുപ്പുകളുണ്ട്. എല്‍.ഡി.എഫ് നയങ്ങള്‍ക്ക് വിരുദ്ധമായി ആരു മുന്നോട്ടുപോയാലും സന്ധിചെയ്യില്ല. സി.പി.ഐ ഉള്‍പ്പെട്ട എല്‍.ഡി.എഫ് സര്‍ക്കാരാണ് തണ്ണീര്‍ത്തട സംരക്ഷണ നിയമം കൊണ്ടുവന്നത്. നിയമം കര്‍ശനമായി നടപ്പാക്കും” അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more