| Sunday, 31st March 2019, 8:15 pm

'സ്ഥാനാർത്ഥിയെ പിൻവലിക്കാൻ ആവശ്യപ്പെടുന്നത് പരാജയ ഭീതി കൊണ്ടോ?': കോൺഗ്രസിനോട് കാനം രാജേന്ദ്രൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: വയനാട്ടിലെ സി.പി.ഐ. സ്ഥാനാർത്ഥിയെ പിൻവലിക്കാൻ കോൺഗ്രസ് ആവശ്യപ്പെടുന്നത് ഭയം കൊണ്ടാണോ എന്നാരാഞ്ഞ് സി.പി.ഐ. സെക്രട്ടറി കാനം രാജേന്ദ്രൻ. വയനാട്ടിൽ മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യു.ഡി.എഫിലെ 20 സ്ഥാനാര്‍ത്ഥികളിൽ ഒരാൾ മാത്രമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

Also Read രാഷ്ട്രീയ പാര്‍ട്ടികളുടെ വ്യാജ വാഗ്ദാനങ്ങളില്‍ ജനങ്ങള്‍ വീണു പോകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വയനാട്ടിലെ സി.പി.ഐ. സ്ഥാനാര്‍ത്ഥി പി.പി. സുധീറിന് എതിരാളിയെ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം പരിഗണിക്കുമ്പോൾ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിനു വലിയ പ്രത്യേകതയോന്നുമില്ലെന്നും കാനം രാജെന്ദ്രൻ പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിക്ക് പ്രസക്തിയില്ലെന്നും ദേശീയ തലത്തിൽ രാഹുൽ ഗാന്ധി വൻ തിരിച്ചടി നേരിടുമെന്നും കാനം പറഞ്ഞു. വയനാട്ടിലെ രാഹുലിൻ്റെ സ്ഥാനാര്‍ത്ഥിയാകുന്നത് കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഇരയായത് കാരണമാണെന്നും അദ്ദേഹം പരിഹസിച്ചു.

കോൺഗ്രസിന്റെ മുഖ്യശത്രു ആരെന്നെന്ന് അവർ വ്യക്തമാക്കണമെന്നും കാനം പറഞ്ഞു. സി.പി.ഐ. സ്ഥാനാർത്ഥിയെ പിൻവലിക്കാൻ വി.എം. സുധീരൻ, കെ.മുരളീധരൻ എന്നീ പ്രമുഖ കോൺഗ്രസ് നേതാക്കൾ ഇടതുപക്ഷത്തോട് ആവശ്യപ്പെട്ടിരുന്നു.

Also Read പെട്രോളിയം പദ്ധതിക്കു വേണ്ടി കണ്ടങ്കാളി വയല്‍ നികത്താന്‍ അനുവദിക്കില്ല: പെണ്ണൊരുമ സമര സംഗമം

ബി.ജെ.പിക്കു കെട്ടിവച്ച പണം നഷ്ടപ്പെടുന്ന വയനാട്ടിൽ രാഹുൽ ഗാന്ധി എന്തിനാണ് മത്സരിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നിലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. പ്രതിപക്ഷം ഐക്യം തകര്‍ക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്നും ഇത്തരത്തിൽ ഒരാൾ എങ്ങനെയാണ് നരേന്ദ്രമോദിക്ക് ബദലാകാൻ സാധിക്കുകയെന്നും കാനം ചോദിച്ചു.

We use cookies to give you the best possible experience. Learn more