തിരുവനന്തപുരം: കെ.എം മാണി എല്‍.ഡി.എഫിനൊപ്പം ചേര്‍ന്നില്ലെങ്കില്‍ ശക്തിയുണ്ടാകില്ലെന്ന ചിന്ത വെറും കോംപ്ലക്‌സ് മാത്രമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
കൊട്ടാരക്കരയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ് കേരള കോണ്‍ഗ്രസുമായി കൂട്ടുകൂടിയ സി.പി.ഐ.എം നടപടിയെ കാനം വിമര്‍ശിച്ചത്.
ആറ് പേര് വരുന്നതിന് എന്തിനാണ് 19 പേര്‍ ഭയപ്പെടുന്നതെന്നും വരുന്ന ആറും പേര്‍ക്കും ഇരട്ടച്ചങ്കുണ്ടോയെന്നും കാനം ചോദിക്കുന്നു.
ആറിനേക്കാള്‍ വലിയ സംഖ്യയാണ് 19 എന്നാണ് നമ്മളൊക്കെ പഠിച്ചിരിക്കുന്നതെന്ന് പറഞ്ഞ കാനം ആ ആറ് പേരും ഉണ്ടാവുമോയെന്ന് കുറച്ചു ദിവസം കഴിഞ്ഞാലെ അറിയാവൂ എന്നു പറഞ്ഞു.
മാണി വന്നാലെ ശക്തികൂടുവെന്ന ചിന്ത ശരിയല്ല. എല്‍.ഡി.എഫ് നേതാക്കള്‍ക്കെല്ലാം അല്‍ഷിമേഴ്സ് വന്നെന്ന് ജനങ്ങള്‍ വിശ്വസിക്കില്ലെന്നും കാനം പരിഹസിച്ചു.
കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷത്തേക്ക് വരുന്നതിനെ സി.പി.ഐ എതിര്‍ക്കുന്നത് അവരുടെ സ്ഥാനം നഷ്ടപ്പെടുമോ ഗ്രേഡ് കുറഞ്ഞുപോകുമോ എന്ന ഭയം കൊണ്ടാണെന്ന് കെ.എം മാണി പറഞ്ഞിരുന്നു. അതിനോടുള്ള പ്രതികരണമായിരുന്നു കാനത്തിന്റേത്.