തിരുവനന്തപുരം: യു.ഡി.എഫില്‍ നിന്നും പുറത്തുവരുന്നവരുടെ വെന്റിലേറ്റര്‍ ആവാന്‍ എല്‍.ഡി.എഫ് ഇല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ആരെങ്കിലും ഓടിവന്നാല്‍ കയറ്റുന്ന മുന്നണിയല്ല എല്‍.ഡി.എഫ് എന്നും യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ വ്യത്യാസമുണ്ടെന്നും കാനം പറഞ്ഞു.
യു.ഡി.എഫ് ദുര്‍ബലപ്പെടട്ടെ. ദുര്‍ബലപ്പെടുമ്പോള്‍ ഏതെങ്കിലും വിഭാഗത്തെ സഹായിക്കാനുള്ള ബാധ്യത ഞങ്ങള്‍ക്കില്ല. യു.ഡി.എഫിന്റെ വെന്റിലേറ്ററാകാനും ഞങ്ങള്‍ ഇല്ല. ആരെങ്കിലും ആരെയെങ്കിലും സ്വാഗതം ചെയ്യട്ടെ. നമുക്ക് എന്താണ് പ്രശ്‌നം. അവര്‍ എങ്ങോട്ട് പോയാലും നമുക്ക് എന്താണ് പ്രശ്‌നം.
കൃത്യമായ നയങ്ങളുടേയും പരിപാടിയുടേയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്നണിയാണ് എല്‍.ഡി.എഫ്. ഈ മുന്നണിക്ക് ഒരു ഇടതുപക്ഷ സ്വഭാവമുണ്ട്. കാനം പറഞ്ഞു.
ആ നയങ്ങള്‍ അംഗീകരിച്ചുകൊണ്ട് വന്നാല്‍ കയറ്റുമോയെന്ന ചോദ്യത്തിന് അത് നിങ്ങള്‍ പറഞ്ഞാല്‍ പോരല്ലോ എന്നും തങ്ങള്‍ക്ക് ബോധ്യപ്പെടണ്ടേ എന്നുമായിരുന്നു കാനത്തിന്റെ പ്രതികരണം.
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് താന്‍ മറുപടി പറയുന്നില്ലെന്നും കാനം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ