| Thursday, 3rd August 2017, 3:06 pm

ഒരു ഭരണാധികാരി അങ്ങനെ പറയരുതായിരുന്നു; കടക്ക് പുറത്ത് വിവാദത്തില്‍ മലക്കം മറിഞ്ഞ് കാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തലസ്ഥാനത്ത് അരങ്ങേറുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കളുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

മുഖ്യമന്ത്രി ചെയ്തത് ഒരുതരത്തിലും ശരിയായില്ലെന്നും ഒരു ഭരണാധികാരി ഒരിക്കലും അങ്ങനെ പറയരുതായിരുന്നെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. നേരത്തെ വിവാദമുയര്‍ന്നപ്പോള്‍ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു കാനം സ്വീകരിച്ചത്.

മുഖ്യമന്ത്രിയുടേത് ഗ്രാമീണ ഭാഷയായിരിക്കാമെന്നും പുറത്ത് പോകാന്‍ പല രീതിയിലും പറയാമെന്നുമായിരുന്നു കാനത്തിന്റെ മറുപടി. അക്കാര്യത്തില്‍ വിശദീകരിക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്നും അദ്ദേഹം പത്രക്കാരെ അധിക്ഷേപിച്ചിട്ടൊന്നുമില്ലെന്നും ഇതൊന്നും വലിയ കാര്യമാക്കേണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തിരുന്നു.


Dont Miss കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കാന്‍ ശ്രമിച്ചു; വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സമിതി


മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ട സംഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മുമ്പില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കാര്യമായ പ്രതികരണം നടത്തിയിരുന്നില്ല.

ഇത്തരം പ്രശ്‌നങ്ങള്‍ മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്താല്‍ പരിഹാരമുണ്ടാവില്ല എന്നതുകൊണ്ടാവാം മുഖ്യമന്ത്രി പുറത്തുപോകാന്‍ പറഞ്ഞത് എന്നായിരുന്നു കോടിയേരിയുടെ ആദ്യ പ്രതികരണം.

മാധ്യമപ്രവര്‍ത്തകരോട് കടക്കൂ പുറത്തേക്ക് എന്ന് മുഖ്യമന്ത്രി പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ പറഞ്ഞതായി ശ്രദ്ധയില്‍പെട്ടിട്ടില്ല എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മറുപടി. എന്നാല്‍ വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ “അത് നിങ്ങള്‍ ആ തരത്തില്‍ എടുക്കേണ്ട” എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

We use cookies to give you the best possible experience. Learn more