തിരുവനന്തപുരം: സര്‍ക്കാര്‍ വിവാദം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയ നടപടി ഭരണാഘടനാപരമല്ലെന്നും കാനം പ്രതികരിച്ചു.
മന്ത്രിസഭയ്ക്ക് മേല്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും ഗവര്‍ണര്‍ വിളിച്ചപ്പോള്‍ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയെപ്പോലെ പോയെന്നും കാനം വിമര്‍ശിച്ചു. ഗവര്‍ണര്‍ കേന്ദ്രത്തിന്റെ ഏജന്റാണെന്നും കാനം ആരോപിച്ചു.
” മന്ത്രിസഭയെന്നത് വിദ്യാര്‍ത്ഥികളും ഹെഡ്മാസ്റ്ററുമല്ല. സെക്രട്ടറിയേറ്റില്‍ അധികാര കൈയേറ്റം നടക്കുന്നു.”
റവന്യൂ വകുപ്പില്‍ എന്ത് നടന്നാലും റവന്യൂ മന്ത്രി അറിയണമെന്നും അല്ലാതെ എടുക്കുന്ന തീരുമാനങ്ങള്‍ അര്‍ത്ഥരഹിതമാണെന്നും കാനം പ്രതികരിച്ചു. ഭൂസംരക്ഷണനിയമം അനുസരിച്ചേ മൂന്നാറിലെ കാര്യങ്ങള്‍ നടക്കൂ.
കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടിയേയും കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചു.