| Thursday, 4th April 2019, 11:23 am

രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുമ്പോള്‍ അസഹിഷ്ണുത വേണ്ട; ദേശാഭിമാനിയുടെ പപ്പു പ്രയോഗത്തിനെതിരെ കാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള ദേശാഭിമാനി എഡിറ്റോറിലയിനെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുമ്പോള്‍ അസഹിഷ്ണുത വേണ്ട. ഇത്തരം ഭാഷകള്‍ അത് പ്രയോഗിക്കുന്നവര്‍ തന്നെ തീരുമാനിക്കണമെന്നും കാനം പറഞ്ഞു.

ദേശാഭിമാനി മുഖപ്രസംഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കുന്ന “പപ്പു സ്ട്രൈക്ക്” പരാമര്‍ശം തള്ളി പത്രത്തിന്റെ ചീഫ് എഡിറ്ററും എറണാകുളത്തെ ഇടത് സ്ഥാനാര്‍ഥിയുമായ പി.രാജീവ് തന്നെ രംഗത്തെത്തിയിരുന്നു.


വയനാട്ടുകാരോട് എനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്: സ്മൃതി ഇറാനി


വ്യക്തിപരമായ അധിക്ഷേപം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ബന്ധപ്പെട്ടവരെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും പി.രാജീവ് വ്യക്തമാക്കിയിരുന്നു.

രാഹുല്‍ ഗാന്ധി വയനാട്ടിലെ സ്ഥാനാര്‍ഥിത്വമുറപ്പിച്ച പശ്ചാത്തലത്തില്‍ തിങ്കളാഴ്ചയാണ് സിപിഎം മുഖപത്രത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനെ അധിക്ഷേപിച്ചുകൊണ്ടുള്ള മുഖപ്രസംഗം പ്രത്യക്ഷപ്പെട്ടത്. “കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്ട്രൈക്ക്” എന്ന തലക്കെട്ടിലായിരുന്നു മുഖപ്രസംഗം. മുഖപ്രസംഗത്തിനെതിരെ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more