| Friday, 22nd April 2022, 6:53 pm

ഹോമിന് ശേഷം വീണ്ടും ഞെട്ടിക്കാന്‍ ഫാമിലി എന്റര്‍ടെയ്‌നറുമായി ഇന്ദ്രന്‍സ്; കനകരാജ്യത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ദ്രന്‍സിനെയും മുരളി ഗോപിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി സാഗര്‍ ഹരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കനകരാജ്യത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

മലയാളത്തിലെ ജനപ്രിയതാരങ്ങളായ നിവിന്‍ പോളി, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്.

ഇന്ദ്രന്‍സ്, ജോളി, ആതിര പട്ടേല്‍ എന്നിവരുടെ കുടുംബ ഫോട്ടോയുടെ മാതൃകയിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയില്‍ നടന്ന രണ്ട് യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്.

‘സത്യം മാത്രമേ ബോധിപ്പിക്കൂ’, ‘വീകം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാഗര്‍ ഹരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മൂന്നാം ചിത്രമാണ് കനകരാജ്യം.

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ഈ ചിത്രം നിര്‍മിക്കുന്നത്.കോമേഷ്യല്‍ പശ്ചാത്തലത്തില്‍ നിനിനും മാറി തീര്‍ത്തും റിയലിസ്റ്റിക്കായ രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

ശ്രീജിത്ത് രവി, ദിനേശ് പ്രഭാകര്‍, കോട്ടയം രമേഷ്, രാജേഷ് ശര്‍മ്മ, ഉണ്ണി രാജ്, അച്ചുതാനന്ദന്‍, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങന്‍, രമ്യ സുരേഷ്, സൈനാ കൃഷ്ണ, ശ്രീവിദ്യാ മുല്ലശ്ശേരി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഹരിനാരായണന്റെ വരികള്‍ക്ക് അരുണ്‍ മുരളീധരനാണ് ഈണം പകര്‍ന്നിരിക്കുന്നത്. അഭിലാഷ് ശങ്കര്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അജീഷാണ് നിര്‍വവഹിക്കുന്നത്.

കലാസംവിധാനം – പ്രദീപ്, മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണന്‍, കോസ്റ്റ്യൂം ഡിസൈന്‍ – സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്ത് പിരപ്പന്‍കോട്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – സനു സജീവന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷന്‍ മാനേജര്‍ – അനില്‍ കല്ലാര്‍, പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്, ശിവപ്രസാദ്, സ്റ്റില്‍സ് – അജി മസ്‌ക്കറ്റ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Content Highlight: Kanakarajyam movie first look poster starring Indrans and Murali Gopi

We use cookies to give you the best possible experience. Learn more