| Friday, 22nd October 2021, 6:51 pm

ഞാന്‍ നല്ല അന്തസുള്ള നായരാണ് സാറെ; കനകം കാമിനി കലഹം ട്രെയ്‌ലര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: നിവിന്‍ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന കനകം കാമിനി കലഹത്തിന്റെ ട്രെയ്ലര്‍ പുറത്ത്.

നിവിന്‍ പോളിയെക്കൂടാതെ ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവരാണ് പധാന വേഷത്തിലെത്തുന്നത്.

നിവിന്‍ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് നിര്‍മിച്ച കനകം കാമിനി കലഹം ഡിസ്‌നി + ഹോട്ട്സ്റ്റാറിലൂടെ റിലീസിനൊരുങ്ങുന്ന ആദ്യ മലയാള സിനിമ കൂടിയാണ്.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കനകം കാമിനി കലഹം.

സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍,വിന്‍സി അലോഷ്യസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളിയാണ്.


എഡിറ്റര്‍ – മനോജ് കണ്ണോത്ത്, സൗണ്ട് ഡിസൈന്‍ – ശ്രീജിത്ത് ശ്രീനിവാസന്‍, മ്യൂസിക് – യാക്സന്‍ ഗാരി പെരേര, നേഹ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രവീണ്‍ ബി മേനോന്‍, കല – അനീസ് നാടോടി, മേക്കപ്പ് – ഷാബു പുല്‍പ്പള്ളി, കോസ്റ്റ്യൂംസ് – മെല്‍വി.ജെ, പരസ്യകല – ഓള്‍ഡ് മോങ്ക്സ്, വാര്‍ത്ത പ്രചരണം – പി.ശിവപ്രസാദ്.

ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Kanakam Kaamini Kalaham Nivin Pauly, Grace Antony  Official Trailer

We use cookies to give you the best possible experience. Learn more