ചെന്നൈ: അന്തരിച്ച തമിഴ്്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിനായി ഭരത നാട്യം പഠിക്കാനൊരുങ്ങി ബോളിവുഡ് താരം കങ്കണ.
വിവിധ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില് ഗാനരംഗത്തിന്റെ ചിത്രീകരണത്തിനായാണ് കങ്കണ ഭരതനാട്യം പഠിക്കുന്നത്. 100 ഓളം പിന്നണി ഡാന്‍സേര്‍സിനെ അണിനിരത്തി ഒരുക്കുന്ന ഗാനരംഗത്തിനായി കഠിനപരിശീനലത്തിലാണ് കങ്കണ.
ചിത്രത്തിന്റെ കൊറിയോഗ്രഫി ഒരുക്കുന്നത് ഗായത്രി രഘുരാം ആണ്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കെ.വി വിജയേന്ദ്രപ്രസാദും രജത് അരോറയും ചേര്‍ന്നാണ്. രണ്ടു ഭാഷകളിലായി നിര്‍മിക്കുന്ന ചിത്രം ഹിന്ദിയില്‍ ജയ എന്നും തമിഴില്‍ തലൈവി എന്നീ പേരുകളിലാണ് എത്തുന്നത്.
ജയലളിതയെ അവതരിപ്പിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്നാണ് കങ്കണ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. ‘അവരുടെ ജീവിതം പ്രചോദിപ്പിക്കുന്നതാണ്. അവരുടെ ജീവിതകഥ കേട്ടപ്പോള്‍ ഞാനുമായി വളരെയധികം സാമ്യം പുലര്‍ത്തുന്ന വ്യക്തിത്വമാണ് അവരുടേതെന്ന് മനസ്സിലാക്കാനായി. അങ്ങനെയാണ് പ്രൊജക്ട് ഏറ്റെടുക്കുന്നത്.കങ്കണ പറയുന്നു.
അശ്വിനി തിവാരി സംവിധാനം ചെയ്യുന്ന പങ്കയാണ് കങ്കണയുടെ വരാനിരിക്കുന്ന ചിത്രം. ചിത്രത്തില്‍ ഒരു കബഡി പ്ലേയറെയാണ് കങ്കണ അവതരിപ്പിക്കുന്നത്.