Advertisement
Daily News
'കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന് ദേശീയ പുരസ്‌കാരം നല്‍കണം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jun 08, 03:57 am
Wednesday, 8th June 2016, 9:27 am

VINAYAKANകമ്മട്ടിപ്പാടത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നടന്‍ വിനായകന് ദേശീയ പുരസ്‌കാരം നല്‍കണമെന്ന് നടന്‍ അനില്‍. ചിത്രത്തില്‍ സുരേന്ദ്രന്‍ എന്ന വില്ലന്‍ വേഷയത്തെ അവതരിപ്പിച്ചത് അനിലായിരുന്നു.

“വിനായകന്റെ അഭിനയം അസാധ്യമാണ്. ഒരു ദേശീയ പുരസ്‌കാരം ആ നടന് നല്‍കേണ്ട കാലം കഴിഞ്ഞു. കമ്മട്ടിപ്പാടം എന്ന സിനിമയിലെങ്കിലും അതുണ്ടാകുമെന്ന് കരുതുന്നു. അതാണ് എന്റെ കാഴ്ചപ്പാട്. അത്രയ്ക്ക് മനോഹരമായിട്ടാണ് അദ്ദേഹം കഥാപാത്രത്തെ ആവിഷ്‌കരിച്ചത്. ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കേണ്ടത്രയും ആഴമുള്ള അഭിനയമായിരുന്നു വിനായകന്റേത്.” അനില്‍ വ്യക്തമാക്കി.

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രം ഇതിനകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ചിത്രത്തിലെ വിനായകന്റെ അഭിനയവും ചര്‍ച്ചയായിരുന്നു.

കമ്മട്ടിപ്പാടം എന്ന പ്രദേശം ഇന്നു കാണുന്ന കൊച്ചി നഗരമായതാണ് കമ്മട്ടിപ്പാടത്തിന്റെ പ്രമേയം. ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, മാണിക്യന്‍, ഷൗണ്‍ റോമി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.