2023- 2025 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വാശിയേറിയ പോരാട്ടങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യയാണ് മുന്നിലുള്ളത്. 62.82 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. രണ്ടാമതായുള്ള ഓസ്‌ട്രേലിയക്ക് 62.50 പോയിന്റും മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് 55.56 പോയിന്റുമാണുള്ളത്.
ടെസ്റ്റില്‍ അപ്രതീക്ഷിതമായൊരു തിരിച്ചുവരവായിരുന്നു ലങ്കയുടേത്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലെ അവസാന മത്സരത്തില്‍ വിജയിച്ച ശേഷം ന്യൂസിലാന്‍ഡിനെതിരെയുള്ള രണ്ട് ടെസ്റ്റിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ടീം വിജയം സ്വന്തമാക്കിയത്. ലങ്കയുടെ ഉയര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ച താരമാണ് കാമിന്ദു മെന്‍ഡിസ്. രണ്ട് ടെസ്റ്റിലും സെഞ്ച്വറി നേടി മികച്ച മുന്നേറ്റമാണ് താരത്തിനുള്ളത്.
ഇതോടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് താരത്തിന് സ്വന്തമാക്കാന്‍ സാധിച്ചത്. ചാമ്പ്യന്‍ഷിപ്പില്‍ മിനിമം 10 ഇന്നിങ്‌സില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആവറേജ് സ്വന്തമാക്കുന്ന താരമാകാനാണ് കാമിന്ദു മെന്‍ഡിസിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററായ യശസ്വി ജെയ്‌സ്വാളിനെ മറികടന്നാണ് ഏറ്റവും ഉയര്‍ന്ന ആവറേജ് സ്വന്തമാക്കുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ ഷിപ്പില്‍ ഏറ്റവും ഉയര്‍ന്ന ആവറേജ് സ്വന്തമാക്കുന്ന താരം (രാജ്യം), ആവറേജ്
കമിന്ദു മെന്‍ഡിസ് (ശ്രീലങ്ക) – 94.30
യശസ്വി ജെയ്‌സ്വാള്‍ (ഇന്ത്യ) – 59.65
സല്ഡമാന്‍ ആഘ (പാകിസ്ഥാന്‍) – 57.23
ജോ റൂട്ട് (ഇംഗ്ലണ്ട്) – 56.45
രചിന്‍ രവീന്ദ്ര (ന്യൂസിലാന്‍ഡ്) – 56.40
നിലവില്‍ ടെസ്റ്റിലെ വെറും എട്ട് മത്സരങ്ങളിലെ 13 ഇന്നിങ്‌സില്‍ നിന്ന് 1004 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഫോര്‍മാറ്റില്‍ ഇതുവരെ അഞ്ച് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയമാണ് താരം നേടിയത്.
കിവീസിനെതിരെയുള്ള ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ 114 റണ്‍സും രണ്ടാം ടെസ്റ്റില്‍ 182* റണ്‍സുമാണ് താരം നേടിയത്. ഇനി ശ്രീലങ്കയ്ക്ക് മുന്നിലുള്ള കിവീസിനോടുള്ള രണ്ട് ടി-20യും മൂന്ന് ഏകദിനവുമാണ്.
Content Highlight: Kamindu Mendis In Record Achievement In Test Cricket