ശ്രീലങ്കയും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം ഗല്ലേ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ പാത്തും നിസംഗയെ ഒരു റണ്‍സിന് നഷ്ടപ്പെട്ടാണ് ലങ്ക തുടങ്ങിയത്.
പിന്നീട് ദിനേശ് ചണ്ഡിമലിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തി. 208 പന്തില്‍ 15 ബൗണ്ടറികള്‍ അടക്കം 116 റണ്‍സാണ് താരം നേടിയത്. ദിമുത് കരുണരത്‌നെയുടെ 46 റണ്‍സും നേടിയാണ് പുറത്തായത്. ഇരുവരും ഗ്ലെന്‍ ഫിലിപ്‌സിന്റെ പന്തിലാണ് പുറത്തായത്.
എന്നാല്‍ ഇരുവരും പുറത്തായതോടെ എയ്ഞ്ചലോ മാത്യൂസ് 88 റണ്‍സ് നേടി സ്‌കോര്‍ ബാലന്‍സ് ചെയ്തപ്പോള്‍ ഫിലിപ്‌സിന്റെ അടുത്ത ഇരയായി മാത്യൂസും മടങ്ങി. ശേഷം ടീമിനുവേണ്ടി മിന്നും പ്രകടനം കാഴ്ചവച്ചത് കാമിന്ദു മെന്‍ഡിസാണ്. നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 446 റണ്‍സ് നേടിയ ലങ്കക്കുവേണ്ടി ക്രീസില്‍ തുടരുകയാണ് കാമിന്ദു. 169 പന്തില്‍ നിന്ന് ഒരു സിക്‌സും 13 ഉള്‍പ്പെടെ 113 റണ്‍സ് താരം നേടിയിട്ടുണ്ട്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. 2000ന് ശേഷം ആദ്യ എട്ട് ടെസ്റ്റില്‍ അഞ്ച് സെഞ്ച്വറി നേടുന്ന താരമാകാന്‍ ആണ് കാമിന്ദുവിന് സാധിച്ചത്.
2000ന് ശേഷം ആദ്യ എട്ട് ടെസ്റ്റില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന താരം, സെഞ്ച്വറിയുടെ എണ്ണം
കാമിന്ദു മെന്‍ഡിസ് – 5
ഹാരി ബ്രൂക്ക് – 4
യശസ്വി ജെയ്‌സ്വാള്‍ – 3
മായങ്ക് യാദവ് – 3
ചേതേശ്വര്‍ പൂജാര – 3
കിവീസിന് വേണ്ടി ഗ്ലെന്‍ ഫിലിപ്‌സ് മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ടിം സൗത്തി ഒരു വിക്കറ്റും നേടി.
Content Highlight: Kamindu Mendis In Record Achievement Against New Zealand