ബംഗ്ലാദേശിനെതിരായ ശ്രീലങ്കയുടെ രണ്ടാം ടെസ്റ്റ് മത്സരം പുരോഗമിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ലങ്ക 250ന് ഓള്‍ ഔട്ട് ആയപ്പോള്‍ തുടര്‍ബാറ്റിങ്ങില്‍ ബംഗ്ലാദേശ് 188 റണ്‍സിനും പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്ക 7 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് ആണ് സ്വന്തമാക്കിയത്.
ലങ്കയുടെ രണ്ടാം ഇന്നിങ്‌സില്‍ 430 റണ്‍സിന്റെ ലീഡാണ് ടീം സ്വന്തമാക്കിയത്.
ലങ്കയുടെ ആദ്യ ഇന്നിങ്‌സില്‍ ധനഞ്ജയ ഡി സില്‍വയും കമിന്ദു മെന്‍ഡിസും 102 റണ്‍സ് നേടി രണ്ട് സെഞ്ച്വറി കൂട്ടുകെട്ട് ടീമിന് നല്‍കിയിരുന്നു. തുടര്‍ബാറ്റിങ്ങില്‍ ബംഗ്ലാദേശിനു വേണ്ടി തജുമല്‍ ഇസ്ലാമിന മാത്രമാണ് ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിച്ചത്. 47 റണ്‍സ് ആണ് താരം നേടിയത്. ശ്രീലങ്കയുടെ വിഷ്വ ഫെര്‍ണാണ്ടൊ നാല് വിക്കറ്റും കസും രജിത ലഹരി കുമാര എന്നിവര്‍ മൂന്നു വിക്കറ്റും നേടി മികച്ച പ്രകടനം കാഴ്ച വച്ചാണ് എതിരാളികളെ തകര്‍ത്തത്.
രണ്ടാം ഇന്നിങ്‌സില്‍ ലങ്കക്ക് വേണ്ടി ദിമുത് കരുണരത്‌നെ 52 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വ 108 റണ്‍സ് സ്വന്തമാക്കി തന്റെ പന്ത്രണ്ടാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കി. പിന്നാലെ കമിന്ദു മെന്‍ഡിസ് 100 റണ്‍സും തികച്ചു. ആദ്യ ഇന്നിങ്‌സിലും താരം തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരുന്നു.
ഇതിനു പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്
ഒരു ടെസ്റ്റ് മത്സരത്തിലെ രണ്ട് ഇന്നിങ്‌സിലും ഏഴാം നമ്പറിലോ അതിനു താഴെയോ ഇറങ്ങി സെഞ്ചുറി നേടുന്ന ആദ്യ താരം ആകാനാണ് മെഡിസിന് സാധിച്ചത്. ഇതുവരെ ടെസ്റ്റ് ചരിത്രത്തില്‍ ആര്‍ക്കും ഇല്ലാത്ത അപൂര്‍വ്വം നേട്ടമാണ് മെന്‍ഡിസ് സ്വന്തമാക്കിയത്.
ബംഗ്ലാദേശിന്റെ ഖാലിദ് അഹമ്മദ് നഹിദ് റാണ എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കി. നിലവില്‍ ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചിരിക്കുകയാണ്.
Content Highlight: Kamindu Mendis In Record Achievement