| Wednesday, 16th November 2016, 10:36 am

'സ്ത്രീകള്‍ ആണുങ്ങളോട് പ്രസംഗിക്കുന്നത് ചരിത്രത്തിലില്ലാത്തത്' : സമ്മേളന വേദിയില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റ ഖമറുന്നിസ അന്‍വറിനോട് മായിന്‍ ഹാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്


കെ.എം ഷാജി പ്രസംഗം അവസാനിപ്പിക്കവെ വേദിയില്‍ നിന്നും എഴുന്നേറ്റ ഖമറുന്നിസ അന്‍വറിനോട് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി എഴുന്നേറ്റ് നിന്ന് സംസാരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.


കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന വേദിയില്‍ പ്രസംഗിക്കാനെഴുന്നേറ്റ വനിതാ ലീഗ് നേതാവ് ഖമറുന്നിസ അന്‍വറിനെ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സ്ത്രീകള്‍ ആണുങ്ങള്‍ക്കു മുമ്പില്‍ പ്രസംഗിക്കുന്ന പതിവില്ല എന്നു പറഞ്ഞ് ഖമറുന്നിസ അന്‍വറിനെ മായിന്‍ഹാജി വിലക്കുകയായിരുന്നു.

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനവേദിയില്‍ കെ.എം ഷാജി പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം. കെ.എം ഷാജി പ്രസംഗം അവസാനിപ്പിക്കവെ വേദിയില്‍ നിന്നും എഴുന്നേറ്റ ഖമറുന്നിസ അന്‍വറിനോട് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി എഴുന്നേറ്റ് നിന്ന് സംസാരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.


Don”t Miss വിജയ് മല്ല്യയടക്കം 63 കോടീശ്വരന്‍മാരുടെ കടങ്ങള്‍ എസ്.ബി.ഐ എഴുതി തള്ളുന്നു


“ഇത് ചരിത്രത്തിലില്ലാത്തതാണ്. സ്ത്രീകള്‍ ആണുങ്ങളോട് പ്രസംഗിക്കുന്നത്. മുജാഹിദ് പ്രസ്ഥാനം പോലും ചെയ്യില്ല” എന്ന് പറയുന്നതും വ്യക്തമായി കേള്‍ക്കാം.

ഇതുസംബന്ധിച്ച പ്രതികരണത്തിനായി ഡൂള്‍ന്യൂസ് ബന്ധപ്പെട്ടപ്പോള്‍ സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്ന കാര്യം ഖമറുന്നിസ അന്‍വര്‍ സ്ഥിരീകരിച്ചു. അതേസമയം വിലക്കിനെക്കുറിച്ചു ആരാഞ്ഞപ്പോള്‍ തനിക്കു പരാതിയില്ലെന്നും വിവാദത്തിനില്ലെന്നും പറഞ്ഞു.


Dont Miss സാധാരണക്കാരന്റെ വയറ്റത്തടിച്ച് താങ്കള്‍ കുഴലൂതുന്നു:സ്വന്തം അമ്മയുടെ കയ്യില്‍ ചാപ്പകുത്തിയ താങ്കള്‍ക്ക് ആ ശാപത്തില്‍ നിന്നും രക്ഷയില്ല: മോദിയോട് വി.എസ്


“സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. മറ്റുള്ളവരെല്ലാം പ്രസംഗിക്കുമ്പോഴേക്കും സമയം കഴിഞ്ഞുപോയി. എനിക്കതില്‍ പരാതിയില്ല. വിവാദത്തിനുമില്ല.” ഖമറുന്നിസ ഡൂള്‍ന്യൂസിനോടു പറഞ്ഞു.


Dont Miss നടന്‍ ദിലീപിന്റെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററില്‍ നിന്നും ലക്ഷങ്ങളുടെ മോഷണം നടത്തിയ ആള്‍ പിടിയില്‍: മോഷണം നടത്താനുള്ള കാരണം പ്രതി വെളിപ്പെടുത്തി


നവംബര്‍ 10,11,12 തിയ്യതികളിലായി കോഴിക്കോടാണ് യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം നടന്നത്. വേദിയിലെ ഏക സ്ത്രീ സാന്നിധ്യമായിരുന്നു ഖമറുന്നിസ അന്‍വര്‍

Latest Stories

We use cookies to give you the best possible experience. Learn more