കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ എം.സി കമറുദീന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. മുസ്ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ടാണ് കമറുദീന്‍. പാര്‍ട്ടിയുടെ അംഗീകാരത്തിന് അദ്ദേഹം നന്ദി അറിയിച്ചു.
നേരത്തെ മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ലീഗില്‍ ഭിന്നത നിലനിന്നിരുന്നു.
എം.സി കമറുദീനെ അംഗീകരിക്കില്ലെന്നും മഞ്ചേശ്വരത്തിന് പുറത്ത് നിന്നുള്ള ആരെയും അംഗീകരിക്കില്ലെന്നായിരുന്നു യൂത്ത് ലീഗിലെ ഒരു വിഭാഗ്തിന്റെ നിലപാട്. ഇതില്‍ പ്രതിഷേധിച്ച് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ വീടിന് മുമ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.
മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സി.എച്ച് കുഞ്ഞമ്പുവാണ്.
2016ലും കുഞ്ഞമ്പു തന്നെയായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ആ തവണ മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. മുസ്ലിം ലീഗിന്റെ പി.ബി അബ്ദുള്‍ റസാഖ് വിജയിച്ചപ്പോള്‍ ബി.ജെ.പിയുടെ കെ.സുരേന്ദ്രനായിരുന്നു രണ്ടാം സ്ഥാനത്ത്.
രണ്ടാം സ്ഥാനത്തെത്തിയ കെ. സുരേന്ദ്രനേക്കാള്‍ 14,216 വോട്ടുകള്‍ക്ക് പുറകിലായിരുന്നു സി.എച്ച് കുഞ്ഞമ്പു. 2006ല്‍ മണ്ഡലത്തില്‍ നിന്ന് വിജയിക്കുകയും ചെയ്തിട്ടുണ്ട്.