കമല്‍ സി ചവറ കസ്റ്റഡിയില്‍: നടപടി നോവലില്‍ ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്റെ പരാതിയില്‍
Daily News
കമല്‍ സി ചവറ കസ്റ്റഡിയില്‍: നടപടി നോവലില്‍ ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്റെ പരാതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th December 2016, 12:51 pm

kamalകോഴിക്കോട്:  നോവലിലൂടെയും ഫേസ്ബുക്ക് പോസ്റ്റിലൂടെയും ദേശീയഗാനത്തെ അധിക്ഷേപിച്ചു എന്ന പരാതിയില്‍ എഴുത്തുകാരനായ കമല്‍സി ചവറയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്തകേസില്‍ കോഴിക്കോട് വെച്ചാണ് കമലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കമലിന്റെ “ശ്മശാനങ്ങളുടെ നോട്ടുപുസ്തകം എന്ന നോവലിലെ ചില ഭാഗങ്ങളും ചില ഫേസ്ബുക്ക് പോസ്റ്റുകളും ദേശീയഗാനത്തെ അധിക്ഷേപിക്കുന്നതാണെന്നാരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

രാവിലെ എട്ടുമണിയോടെ എരഞ്ഞിപ്പാലത്ത് വെച്ച് കോഴിക്കോട് സിറ്റി നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ.പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡാണ് കമലിനെ കസ്റ്റഡിയിലെടുത്തത്.


Must Read:നോട്ടുനിരോധനത്തെ കുറിച്ച് മാസങ്ങള്‍ക്കുമുമ്പേ എസ്.ബി.ഐ മാസികയില്‍ ലേഖനം: മോദിയുടെ ‘പരമരഹസ്യം’ ആഘോഷിക്കകുന്നവര്‍ക്കു മുമ്പില്‍ തെളിവുമായി തോമസ് ഐസക്


പരാതിയുടെ അടിസ്ഥാനത്തില്‍ കമല്‍സി ചവറയ്‌ക്കെതിരെ രണ്ടുദിവസം മുമ്പാണ് കേസെടുത്തത്.

സ്‌കൂളില്‍ ജനഗണമന ചൊല്ലുമ്പോള്‍ കുട്ടികള്‍ ചെയ്യുന്ന ചില കാര്യങ്ങളെക്കുറിച്ചുള്ള നോവലിലെ പരാമര്‍ശത്തിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നതെന്നാണ് കമല്‍സി ചവറ ഡൂള്‍ന്യൂസിനോടു പറഞ്ഞത്.


Don”t Miss:സീനിയോറ്റി മറികടന്നത് മുസ്‌ലിം കരസേനാ മേധാവിയാകുന്നത് തടയാനോ? ബിപിന്‍ റാവത്തിന്റെ നിയമനം വിവാദമാകുന്നു


“ഒരു സ്‌കൂള്‍. ആ സ്‌കൂളിലെ കുട്ടികളുടെ പേര് കേരളത്തിലെ 44 കുട്ടികളുടെ പേരാണ് ആ കുട്ടികള്‍ക്കുള്ളത്. നദികളെല്ലാം വറ്റിവരണ്ടു. അതിനാല്‍ കുട്ടികളെല്ലാം രക്ഷകര്‍ത്താക്കള്‍ നദികളുടെ പേരിട്ടു.. പലകുട്ടികള്‍ക്കും മൂത്രമൊഴിക്കണമെന്നൊക്കെയുള്ള പ്രശ്നങ്ങള്‍ പറയുമ്പോള്‍ അധ്യാപകര്‍ സമ്മതിക്കുന്നില്ല. അപ്പോള്‍ നാലു മണിയാവുമ്പോള്‍ ജനഗണനമന ചൊല്ലുമ്പോള്‍ ഈ കുട്ടികളെല്ലാം എഴുന്നേറ്റ് നില്‍

ജനഗണമന എന്നാല്‍ പ്രധാനം മൂത്രമൊഴിക്കുകയെന്നായതുകൊണ്ട് അച്ചടക്കമില്ലാത്ത ഒരു കുട്ടിയാവാനാണ് ഞാനിഷ്ടപ്പെടുന്നത്. എന്ന പരാമര്‍ശമാണ് നോവലിലുള്ളത്. ” എന്നാണ് അദ്ദേഹം പറഞ്ഞത്.