ചെന്നൈ: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതികരിച്ച് കമല്‍ ഹാസന്റെ ‘മക്കള്‍ നീതി മയ്യം’ പാര്‍ട്ടി. ഭരണഘടനയില്‍ എന്തെങ്കിലും പിഴവുണ്ടെങ്കിലാണ് ഭരണഘടനാ ഭേദഗതി ചെയ്യേണ്ടത്. ഒരു തെറ്റുമില്ലാത്ത ഭരണഘടനയില്‍ ഭേദഗതി വരുത്തുന്നത് ചതിയാണ്. ആരോഗ്യമുള്ള വ്യക്തിക്കു മേല്‍ ശസ്ത്രക്രിയ ചെയ്യുന്നതു പോലെയാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നീക്കമെന്നും മക്കള്‍ നീതി മയ്യം ആരോപിക്കുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രാജ്യത്തെ ഒരു വിഭാഗത്തിന്റേതു മാത്രമാക്കി മാറ്റുന്നത് വിഢിത്തമാണ്. ഇന്ത്യന്‍ യുവത ബില്ലിനെ തിരസ്‌കരിക്കും. നിങ്ങളുടെ പഴഞ്ചന്‍ നീക്കങ്ങള്‍ ഇനി ഇന്ത്യയില്‍ നടക്കില്ലെന്നും മക്കള്‍ നീതി മയ്യം അറിയിച്ചു.
നേരത്തെ പൗരത്വ ഭേദഗതി ബില്ലില്‍ നിന്ന് ശ്രീലങ്കന്‍ തമിഴരെയും മുസ്‌ലീങ്ങളെയും ഒഴിവാക്കിയത് ആശ്ചര്യപ്പെടുത്തിയെന്ന് കമല്‍ഹാസന്‍ ട്വീറ്റു ചെയ്തിരുന്നു.
‘കൃത്യമായി നടപ്പാക്കപ്പെട്ട കൂട്ടക്കൊലയ്ക്ക് ഇരയായ തമിഴരെയും വിവേചനം നേരിടുന്ന മുസ്ലിങ്ങളെയും ബില്ലില്‍ നിന്ന് എന്തിനാണ് ഒഴിവാക്കിയത്?
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വോട്ട് നേടാനുള്ള ഒരു പ്രവൃത്തിയല്ല, മറിച്ച് നല്ല കാര്യം ഉദ്ദേശിച്ചിട്ടുള്ളതാണ് ബില്ലെങ്കില്‍ എന്തുകൊണ്ടാണ് ശ്രീലങ്കയില്‍ കുടുങ്ങിക്കിടക്കുന്ന തമിഴരെയും പ്രശ്നത്തിലായ മുസ്ലിങ്ങളെയും ഉള്‍പ്പെടുത്താത്തത്?’- അദ്ദേഹം ട്വീറ്റില്‍ ചോദിച്ചു.