| Thursday, 3rd November 2016, 1:43 pm

കമല്‍ഹാസനും ഗൗതമിയും പിരിയാന്‍ കാരണം ശ്രുതി ഹാസന്‍; ഗൗതമിയുമായി ശ്രുതി സ്ഥിരം വഴിക്കെന്നും റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കമല്‍ഹാസന്റെ പുതിയ ചിത്രമായ സബാഷ് നായ്ഡു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ശ്രുതിയും ഗൗതമിയും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഈ വിഷയത്തില്‍ കമല്‍ഹാസന്‍ മകള്‍ ശ്രുതിക്കൊപ്പം നിന്നു.


ചെന്നൈ: കമല്‍ഹാസനും ഗൗതമിയും തമ്മില്‍ പിരിയാനുണ്ടായ കാരണം മകള്‍ ശ്രുതി ഹാസനാണെന്നു റിപ്പോര്‍ട്ടുകള്‍. ഗൗതമിയും ശ്രുതിയും തമ്മിലുള്ള വഴക്കുണ്ടാകുന്ന സമയങ്ങളില്‍ കമല്‍ ശ്രുതിക്കൊപ്പം നിന്നതാണ് ഗൗതമിയെ ചൊടിപ്പിച്ചതെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കമല്‍ഹാസനു പരുക്കേറ്റ വിവരം ഗൗതമി ശ്രുതിയെ വൈകി അറിയിച്ചതും ഇരുവരും തമ്മില്‍ അകലാന്‍ കാരണമായി. ഇതിന്റെ പേരില്‍ സിനിമാ സെറ്റില്‍ വെച്ച് പോലും ഇരുവരും തമ്മില്‍ കലഹമുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കമല്‍ഹാസന്റെ പുതിയ ചിത്രമായ സബാഷ് നായ്ഡു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ശ്രുതിയും ഗൗതമിയും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഈ വിഷയത്തില്‍ കമല്‍ഹാസന്‍ മകള്‍ ശ്രുതിക്കൊപ്പം നിന്നു.

ഇതേ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു കമല്‍ഹാസനു പരുക്കേറ്റിരുന്നത്.. ഈ വിവരം മക്കളായ അക്ഷരയെയും ശ്രുതിയെയും അറിയിക്കാന്‍ ഗൗതമി താമസിക്കുകയും ചെയ്‌തെന്നുമാണ് വാര്‍ത്ത.

13 വര്‍ഷത്തെ ജീവിതം അവസാനിപ്പിച്ച് വേര്‍പിരിയുന്നതായി കാണിച്ച് കഴിഞ്ഞയാഴ്ചയാണ് ബ്ലോഗിലൂടെ ഗൗതമി അറിയിച്ചത്. ഏറെ ഹൃദയവേദനയോടെയാണ് ഈ വിവരം പങ്കുവെക്കുന്നതെന്നും തീരുമാനം വ്യക്തിപരമാണെന്നുമായിരുന്നു ഗൗതമി പറഞ്ഞത്.

എന്റെ ഈ പ്രായത്തില്‍ ഇങ്ങനെയൊരു തീരുമാനം വേദന നിറഞ്ഞതാണ്. എന്നാല്‍ അത് അത്രയേറെ അത്യാവശ്യമാണ്. ഞാന്‍ ഒരു അമ്മയാണ്. മക്കള്‍ക്ക് വേണ്ടി ഒരു നല്ല അമ്മ ആയിരിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. അങ്ങനെ ആകാന്‍ എന്റെ ഉള്ളില്‍ തന്നെ മനഃസമാധാനം വേണമെന്നും ഗൗതമി പോസ്റ്റില്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more