|

നവീന്‍ പട്‌നായികിനെ സന്ദര്‍ശിച്ച് കമല്‍ഹാസന്‍; ഒരുങ്ങുന്നത് പുതിയ കൂട്ടുകെട്ടോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിനെ സന്ദര്‍ശിച്ച് നടനും മക്കള്‍ നീതിമയ്യം അദ്ധ്യക്ഷനുമായ കമല്‍ഹാസന്‍. ഭുവനേശ്വറിലെത്തിയാണ് കമല്‍ നവീന്‍ പട്‌നായികിനെ കണ്ടത്.

പുതിയ രാഷ്ട്രീയ പരീക്ഷണത്തിനൊരുങ്ങുന്ന കമല്‍ഹാസന്റെ ഒഡീഷ സന്ദര്‍ശനം രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. ബി.ജെ.പിയുമായുള്ള ബന്ധം ബിജു ജനതാദള്‍ അവസാനിപ്പിച്ചിരുന്നു. അതേ സമയം യു.പി.എ മുന്നണിയോടൊപ്പവും ചേര്‍ന്നിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ബിജു ജനതാദള്‍ ഒറ്റയ്ക്ക് വിജയിച്ചിരുന്നു. അഞ്ചാം തവണയും ഒഡീഷ മുഖ്യമന്ത്രിയായ നവീന്‍ പട്‌നായികിന് മികച്ച പ്രതിച്ഛായയാണുള്ളത്.

നവീന്‍ പട്‌നായികിനെ പോലെ ഒരു മുന്നണികളിലും ഭാഗമല്ലാത്ത കക്ഷികളുമായി സഖ്യമുണ്ടാക്കാന്‍ കമല്‍ഹാസന്‍ ശ്രമിക്കുന്നുണ്ട്. ആ ശ്രമത്തിന്റെ ഭാഗമായാണോ ഒഡീഷ സന്ദര്‍ശനം എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ