ചെന്നൈ: മദ്രാസ് സര്‍വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയ നടന്‍ കമല്‍ഹാസനെ തടഞ്ഞ് പൊലീസ്. കമല്‍ഹാസനെ ക്യാംപസിനകത്ത് കടത്തില്ലെന്ന് പൊലീസ് വ്യക്തമാക്കി. സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി ജാമിഅ മില്ലിയ-അലിഗഡ് തുടങ്ങിയ സര്‍വകലാശാലകളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് മദ്രാസ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്.
‘കുടിയേറ്റക്കാര്‍ അധികമായി, അതുകൊണ്ട് ഞങ്ങള്‍ പുതിയ നിയമം കൊണ്ടുവരുന്നു എന്ന് പറഞ്ഞ് ഇവിടുത്തെ മനുഷ്യനെ മുഴുവന്‍ കുടിയേറ്റക്കാരാക്കി പുറത്താക്കാന്‍ ശ്രമിക്കുകയാണവര്‍. അതാണിവിടെ നടന്നു കൊണ്ടിരിക്കുന്നത്’- കമല്‍ഹാസന്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
കാംപസിന് പുറത്ത് നിന്ന് ഐ.ഡി കാര്‍ഡ് കാണിച്ചാല്‍ കൂടി അകത്ത് കയറ്റുന്നില്ലെന്ന് പരാതിപ്പെട്ട വിദ്യാര്‍ത്ഥിനിയോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഉള്ളിലുള്ള 800 പേര്‍ക്ക് മറുപടി പറയാന്‍ ദേശീയ രാഷ്ട്രീയം മാത്രമല്ല, തമിഴ്‌നാടിനും ബാധ്യതയുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു.
തമിഴകത്തെ ഇത് ബാധിക്കുന്നില്ലല്ലോ പിന്നെ എന്തിനാണ് നിങ്ങള്‍ പ്രതിഷേധിക്കുന്നതെന്ന് ചോദിക്കുകയാണവര്‍ എന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞപ്പോള്‍ ഈ നിയമമേ അങ്ങനെയാണെന്നാണവര്‍ പറയുന്നത്.
തണുപ്പുള്ള സ്ഥലത്ത് സ്വമ്മിങ് പൂളില്‍ കുളിക്കണോ കുളത്തില്‍ കുളിക്കണോ എന്ന് ചോദിക്കുന്ന പോലെയാണിതെന്നും കമല്‍ ഹാസന്‍ മറുപടി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഞാനിവിടെ തലവനായല്ല വന്നത്, നിങ്ങളുടെ കൂടെ നിക്കേണ്ടത് എന്റെ കടമയാണെന്ന ബോധ്യത്തിന്റെ പുറത്താണ് ഞാന്‍ വന്നത്. നിങ്ങള്‍ നിങ്ങളുടെ നിലപാടില്‍തന്നെയിരിക്കൂ. ഇത് നിങ്ങളുടെ കടമയാണ്. കമല്‍ഹാസന്‍ പറഞ്ഞു.