ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണെന്ന പരാമര്‍ശത്തിന് പിന്നാലെ ഹിന്ദു എന്ന വാക്ക് വിദേശ ഭരണാധികള്‍ കൊണ്ട് വന്നതാണെന്നും ഇന്ത്യയുടേത് അല്ലെന്നും ചലച്ചിത്ര താരവും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. മുഗള്‍ കാലത്തിന് മുന്‍പ് ഹിന്ദു എന്ന വാക്ക് ഇന്ത്യയിലുണ്ടായിരുന്നില്ലെന്നും കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.
ഹിന്ദുവെന്ന പേര് ഇന്ത്യയില്‍ കൊണ്ടു വന്നത് മുഗള്‍ ഭരണാധികാരികള്‍ ആയിരുന്നു. പിന്നീട് എത്തിയ ബ്രിട്ടീഷുകാര്‍ അതിനെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്.അഞ്ച് മുതല്‍ പത്ത് വരെ നൂറ്റാണ്ടുകളില്‍ ദക്ഷിണേന്ത്യയില്‍ ജീവിച്ചിരുന്ന ഭക്തിപ്രസ്ഥാന കവികളായ ആള്‍വാറുകളുടെയോ ശൈവനായന്മാരുടെയോ കൃതികളില്‍ ഒരിടത്തും ഹിന്ദു എന്ന പരാമര്‍ശമില്ല.
സ്വന്തമായി ഇന്ത്യ എന്ന അസ്തിത്വമുള്ളപ്പോള്‍ വിദേശികള്‍ തന്ന പേര് സ്വന്തമാക്കുകയും അത് മതത്തിന് ഇടുകയും ചെയ്യേണ്ട ആവശ്യമെന്താണ്? ഒന്നിച്ച് നിന്നാല്‍ ഒരുകോടി മെച്ചമുണ്ടാക്കാമെന്ന പഴഞ്ചൊല്ല് ഇനിയും തമിഴ്മക്കളോട് പറയേണ്ടതുണ്ടോയെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുന്നു.