| Sunday, 21st March 2021, 10:00 am

'മലയാളികള്‍ക്ക് എന്നോട് പ്രത്യേക സ്‌നേഹമുണ്ട്'; കോയമ്പത്തൂരില്‍ പ്രതീക്ഷയര്‍പ്പിച്ച് കമലഹാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോയമ്പത്തൂര്‍: കടുത്ത ചതുഷ്‌കോണമത്സരം നടക്കുന്ന കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിലെ മലയാളിവോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥി കമലഹാസന്‍.

ലോകത്തെവിടെയായാലും മലയാളികള്‍ അവരിലൊരാളായാണ് തന്നെ കാണുന്നതെന്നും ആ സ്‌നേഹം കോയമ്പത്തൂരിലും വോട്ടിന്റെ രൂപത്തില്‍ കിട്ടുമെന്നും കമലഹാസന്‍ പറഞ്ഞു.

കോയമ്പത്തൂര്‍ സൗത്തില്‍ മലയാളിവോട്ടുകള്‍ നിര്‍ണ്ണായകമായിരിക്കും. കമലഹാസന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ താരമണ്ഡലമായിരിക്കുകയാണ് കോയമ്പത്തൂര്‍ സൗത്ത്.

‘ഞാന്‍ ജനിച്ചതും ജീവിക്കുന്നതും ഒക്കെ കേരളത്തിന് പുറത്താണ്. പക്ഷേ മലയാളികള്‍ എന്നെ ഒരു മലയാളിയായാണ് കാണുന്നത്. എപ്പോഴും അവര്‍ക്കെന്നോട് ഒരു പ്രത്യേക സ്‌നേഹമുണ്ട്. ആ സ്‌നേഹം കോയമ്പത്തൂരിലെ മലയാളി വോട്ടര്‍മാരില്‍ നിന്നും പ്രതീക്ഷിക്കുകയാണ്,’ മാതൃഭൂമിയോട് കമലഹാസന്‍ പറഞ്ഞു.

കോയമ്പത്തൂര്‍ സൗത്തിനൊപ്പം മക്കള്‍ നീതി മയ്യം, സമത്വ മക്കള്‍ കക്ഷി, ഇന്ത്യ ജനനായക കക്ഷി എന്നിവരടങ്ങുന്ന മൂന്നാം മുന്നണിയുടെ മുഴുവന്‍ സ്ഥാനാര്‍ഥികള്‍ക്കുമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കമലഹാസന്‍ മുന്നില്‍ത്തന്നെയുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kamalahasan about coimbatore south seat

Latest Stories

We use cookies to give you the best possible experience. Learn more