| Wednesday, 4th December 2019, 11:51 am

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കമല ഹാരിസ് ഇല്ല ; പരിഹസിച്ച് ട്രംപ് , മറുപടിയുമായി കമല ഹാരിസ്

സ്പോര്‍ട്സ് ഡെസ്‌ക്

വാഷിംഗ്ടണ്‍: 2020 ല്‍ നടക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായി കമല ഹാരിസ് പിന്‍മാറി. ഇലക്ഷന്‍ പ്രചാരണത്തിനു വേണ്ട ഫണ്ട് ഇല്ലാത്തിനാലാണ് താന്‍ മത്സരിക്കാത്തതെന്നാണ് കമല ഹാരിസ് പറയുന്നത്. ജീവിത്തിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമാണിതെന്നാണ് ഇക്കാര്യം അറിയിച്ച ഇമെയിലില്‍ വ്യക്തമാക്കി.

കമല ഹാരിസിന്റെ പിന്‍മാറ്റത്തിനു പിന്നാലെ പരിഹാസ ട്വീറ്റുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ‘വളരെ മോശം ഞാന്‍ നിങ്ങളെ മിസ് ചെയ്യും’ എന്നായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതിനു പിന്നാലെ മറുപടിയുമായി കമല രംഗത്തെത്തി. ‘വിഷമിക്കേണ്ട വിചാരണ സമയത്ത് കണ്ടോളാം’ എന്നാണ് ഇംപീച്ചമെന്റ് നടപടികളെ സൂചിപ്പിച്ചു കൊണ്ട് ഇവര്‍ തിരിച്ചു ട്വീറ്റ് ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2020 നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോടിപതി മൈക്കല്‍ ബ്ലൂംബെര്‍ഗ് ഉള്‍പ്പെടെയുള്ളവരോട് കിടപിടിക്കാനാവാതെയാണ് കമലഹാരിസിന്റെ മടക്കം.

നിലവിലെ സെനറ്ററും മുന്‍ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലുമായ കമല ഹാരിസിന്റെ പിന്‍മാറ്റം അമേരിക്കന്‍ കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്. എന്നാല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായി വരുന്ന ജോ ബൈഡനില്‍ വലിയ പ്രതീക്ഷയാണ് ഇവര്‍ വെക്കുന്നത്. ബരാക്ക് ഒബാമയുടെ ഭരണകാലത്ത് വൈസ്പ്രസിഡന്റായിരുന്ന ജോ ബൈഡനാണ് ഡെമോക്രാറ്റ് പാര്‍ട്ടിയിലെ നിലവിലെ ശക്തനായ സ്ഥാനാര്‍ത്ഥി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കാലിഫോര്‍ണിയയില്‍ നിന്നും സെനറ്റിനെത്തുന്ന ആദ്യ കറുത്ത വംശജയെന്ന നേട്ടം കുറിച്ച കമല ഹാരിസ് ട്രപിന്റെ കടുത്ത വിമര്‍ശകയായിരുന്നു. ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനെതിരെ ഉക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ സെലന്‍സ്‌കിയുമായി ഗൂഡാസോചന നടത്തിയതിന്റെ പേരില്‍ ട്രിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ പുരോഗമിച്ചു വരികയാണ്. ട്രംപിനെതിരെ തെളിവുകള്‍ ശക്തമാണെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more