ഹാപ്പി പ്രൈഡ്; എല്‍.ജി.ബി.ടി. പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുത്ത് കമല ഹാരിസ്
World News
ഹാപ്പി പ്രൈഡ്; എല്‍.ജി.ബി.ടി. പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുത്ത് കമല ഹാരിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th June 2021, 10:11 am

വാഷിംഗ്ടണ്‍: എല്‍.ജി.ബി.ടി. കമ്മ്യൂണിറ്റിയുടെ പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുത്ത് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ലൗ ഈസ് ലൗവ് എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ചാണ് കമല ഹാരിസ് പ്രൈഡ് മാര്‍ച്ചിനെത്തിയത്.

സമൂഹത്തില്‍ സമത്വത്തിന്റെ സ്ഥാനം എവിടെയാണെന്ന് മനസ്സിലാക്കുന്നുവെന്നും രാജ്യത്തെ എല്‍.ജി.ബി.ടി. വിഭാഗത്തിന്റെ അവകാശങ്ങളെപ്പറ്റി ബൈഡന്‍ ഭരണകൂടത്തിന് കൃത്യമായ ബോധ്യമുണ്ടെന്നും കമല പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയേയും യുവാക്കളെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അവര്‍ക്കായുള്ള സംരക്ഷണം, തൊഴിലില്ലായ്മ പരിഹരിക്കല്‍ എന്നിവ പരിഹരിക്കേണ്ടതുണ്ട്,’ കമല ഹാരിസ് പറഞ്ഞു.

നേരത്തെ അമേരിക്കയുടെ വികസനത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ എല്‍.ജി.ബി.ടി. സമൂഹത്തെ അഭിനന്ദിച്ചും കമല രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അവരോടുള്ള നന്ദിയറിയിച്ചെത്തിയ കമലയുടെ തീരുമാനത്തെ നിരവധിപേരാണ് പ്രശംസിച്ചത്.

എല്ലാവര്‍ഷവും ജൂണ്‍ മാസം, എല്‍.ജി.ബി.ടി. സമൂഹം അമേരിക്കയ്ക്ക് നല്‍കിയ സംഭാവനകളെ നമ്മള്‍ ആഘോഷമാക്കണമെന്നായിരുന്നു കമല ഹാരിസ് എഴുതിയിരുന്നത്.

അതേസമയം അവര്‍ക്ക് നേരെ നടക്കുന്ന ചൂഷണങ്ങളെയും അക്രമങ്ങളെയും എതിര്‍ക്കാനും എല്ലാ പൗരന്‍മാര്‍ക്കും കഴിയണമെന്നും കമല പറഞ്ഞിരുന്നു. സ്വവര്‍ഗ്ഗ വിവാഹത്തെ നിയമവിരുദ്ധമാക്കുന്ന ഒരു നിയമങ്ങളെയും താന്‍ പിന്തുണയ്ക്കില്ലെന്നും കമല നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Kamala Harris Take Part In LGBT Pride March