വാഷിങ്ടൺ: ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അഭിസംബോധന ചെയ്യുന്ന യു.എസ് കോൺഗ്രസിന്റെ സംയുക്ത യോഗത്തിൽ അധ്യക്ഷത വഹിക്കില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഈയാഴ്ച വൈറ്റ് ഹൗസിൽ നെതന്യാഹുവുമായി കമല കൂടിക്കാഴ്ച നടത്തും.
ഹാരിസിൻ്റെ അഭാവത്തിൽ ഈ ചുമതല സാധാരണയായി സെനറ്റ് പ്രസിഡൻറ് പ്രോ ടെമ്പോർ പാറ്റി മുറെ, ഡി-വാഷിൻ്റെ കീഴിലായിരിക്കും നടക്കുക. എന്നാൽ അദ്ദേഹവും വിസമ്മതമറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അങ്ങനെയെങ്കിൽ ഹാരിസിൻ്റെയും മുറെയുടെയും അഭാവത്തിൽ, ഈ കോൺഗ്രസിന് ശേഷം വിരമിക്കുന്ന സെനറ്റർ ബെൻ കാർഡിൻ ഡി.എം.ഡിയാണ് സെഷൻ്റെ അദ്ധ്യക്ഷത വഹിക്കുകയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ അധ്യക്ഷ സ്ഥാനം ഹാരിസ് ഒഴിവാക്കിയത് നിരാശാജനകമാണെന്ന് ഒരു ഇസ്രഈൽ ഉദ്യോഗസ്ഥൻ പറഞ്ഞു. നല്ലതും തിന്മയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്ത നേതാക്കളെ സ്വതന്ത്ര ലോകത്തിന് താങ്ങാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
Content Highlight: Kamala Harris skip Nethanyahu’s address to congress