| Monday, 15th January 2024, 10:51 am

എന്റെ ആ ചിത്രം ടെക്നിക്കലി മോശമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, പക്ഷെ ഒരു കുഴപ്പമുണ്ട്: കമൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് പതിറ്റാണ്ടോളമായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന സംവിധായകനാണ് കമൽ. മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ സൂപ്പർതാരങ്ങളെപ്പോലെ തന്നെ ഇന്ന് മലയാളത്തിലെ യുവ താരങ്ങളെ വെച്ചും അദ്ദേഹം സിനിമകൾ ചെയ്തിട്ടുണ്ട്.

വിനായകനെ കേന്ദ്ര കഥാപാത്രമാക്കി കമൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു പ്രണയ മീനുകളുടെ കടൽ. ചിത്രം പ്രതീക്ഷിച്ച പോലെ വിജയമായില്ല. എന്നാലും താൻ ചെയ്ത സിനിമകളിൽ ഇഷ്ടമുള്ള ഒരു സിനിമയാണ് പ്രണയ മീനുകളുടെ കടല്ലെന്ന് കമൽ പറയുന്നു.

ചെയ്ത സിനിമകളിൽ ടെക്നിക്കലി മികച്ച ഒരു ചിത്രമാണ് അതെന്നും മാതൃഭൂമിയോട് അദ്ദേഹം പറഞ്ഞു.

‘പ്രണയമീനുകളുടെ കടൽ ടെക്നിക്കലി മോശമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ, പറഞ്ഞ പ്രമേയം കുറച്ച് പഴയതായിപ്പോയി. അത് എന്റെ കുഴപ്പമാണ്,’കമൽ പറയുന്നു.

മഞ്ജു വാരിയർ കേന്ദ്ര കഥാപാത്രമാക്കി കമൽ ഒരുക്കിയ ചിത്രമായിരുന്നു ആമി. എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി ചെയ്ത ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് നടി വിദ്യ ബാലനെ ആയിരുന്നുവെന്നും കമൽ പറഞ്ഞു.

‘ആമി തിയേറ്ററിൽ വിജയിച്ചില്ല. എന്നാൽ, അത് പരാജയമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചെയ്ത സിനിമകളിൽ ഇഷ്ടപ്പെട്ട ഒന്നാണത്. വിദ്യാ ബാലനെയായിരുന്നു മാധവിക്കുട്ടിയായി തീരുമാനിച്ചത്. സിനിമ തുടങ്ങാൻ ദിവസങ്ങൾമാത്രം ബാക്കിയിരിക്കെ അവർ പിന്മാറി. ആ പിന്മാറ്റത്തിനു പിന്നിൽ രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നു. പിന്നീട് ആ റോളിലേക്ക് മഞ്ജു വാരിയർ വന്നു,’ കമൽ പറയുന്നു

Content Highlight: Kamal Talk About Pranaya Meenukalude Kadal Movie

We use cookies to give you the best possible experience. Learn more