Entertainment
മോഹൻലാലിനെ ബൂസ്റ്റ്‌ ചെയ്യുക എന്നതിനപ്പുറം, ഫാസിസമോ ഐഡിയോളജിയോ അവർ ചിന്തിച്ചിട്ടില്ല: കമൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 29, 06:36 am
Monday, 29th January 2024, 12:06 pm

ശ്രദ്ധേയമായ സിനിമകളിലൂടെ സ്വീകാര്യനായ സംവിധായ്കനാണ് കമൽ.

കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന അദ്ദേഹം പുതിയ കാലത്തും സിനിമകളുടെ ഭാഗമാണ്. രഞ്ജിത്തിനെ കുറിച്ച് പറയുകയാണ് കമൽ.

രഞ്ജിത്ത് പണ്ട് തമ്പുരാൻ സിനിമകൾ ചെയ്യുമ്പോൾ അതിനെ താൻ കുറ്റം പറയുമായിരുന്നുവെന്ന് കമൽ പറയുന്നു.


അതിന്റെ രാഷ്ട്രീയത്തെ കുറിച്ച് പൂർണ ബോധ്യമുള്ളത് കൊണ്ടാണ് താൻ അത്തരം സിനിമകളുടെ ഭാഗമാവഞ്ഞതെന്നും അവരെല്ലാം മോഹൻലാൽ എന്ന താരത്തെ ബൂസ്റ്റ് ചെയ്യാൻ മാത്രമാണ് അന്ന് ശ്രമിച്ചതെന്നും കമൽ പറയുന്നു. റിപ്പോർട്ടർ ടി. വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രഞ്ജിത്ത് എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആണ്. അന്ന് രഞ്ജി ഈ തമ്പുരാൻ സിനിമകളൊക്കെ എടുക്കുമ്പോൾ ഞാൻ കുറ്റം പറയുമായിരുന്നു. നീ എന്താണ് ഈ കാണിക്കുന്നത് എന്ന് ഞാൻ ചോദിക്കും. ഞാൻ അതിനെ കുറിച്ച് ആലോചിച്ചിട്ട് തന്നെയാണ് പറഞ്ഞത്. ഇതിന്റെ ഒരു രാഷ്ട്രീയത്തെ കുറിച്ചെല്ലാം എനിക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു.

 

അതെന്റെ മനസിൽ ഉള്ളത് കൊണ്ട് തന്നെയാണ് പറയുന്നത്. പക്ഷെ അന്നതൊന്നും ഓർത്തിട്ടേയില്ല. രഞ്ജിത്ത് ഇപ്പോൾ ഒരുപാട് വിമർശനങ്ങൾ കേൾക്കുന്നുണ്ടല്ലോ, പക്ഷെ അന്നവൻ ഇതൊന്നും ഉദ്ദേശിച്ചിട്ടേയില്ല.

മോഹൻലാൽ എന്ന താരത്തെ മാക്സിമം ബൂസ്റ്റ്‌ ചെയുക എന്നതിനപ്പുറത്ത് അതിന്റെ ഐഡിയോളജിയോ അതിന്റെ ഫാസിസ്റ്റ് ചിന്താഗതിയോയൊന്നും അന്നവർ നോക്കിയിട്ടില്ല. അത് ഞങ്ങൾ അന്നും സൂചിപ്പിക്കുമായിരുന്നു,’കമൽ പറയുന്നു.

Content Highlight: Kamal Talk About Old Ranjith – Mohanlal Movies