കമലിന്റെ സംവിധാനത്തിൽ ഇറങ്ങിയ മലയാളത്തിലെ ഒരു എവർഗ്രീൻ ചിത്രമാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ.
ജയറാം, പാർവതി, ജഗതി, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഇന്നസെന്റ്, കെ.പി.എ.സി ലളിത തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രത്തിൽ മോഹൻലാലും ഒരു അതിഥി എത്തിയിരുന്നു.
എന്നാൽ ചിത്രത്തിൽ മോഹൻലാൽ ഉള്ള കാര്യം സിനിമ റിലീസ് ചെയ്യുന്നത് വരെ രഹസ്യമായിരുന്നുവെന്നും ആദ്യ ദിനം തിയേറ്ററിൽ വെച്ച് സ്‌ക്രീനിൽ മോഹൻലാലിനെ കണ്ടപ്പോൾ പ്രേക്ഷകർ സൈലന്റ് ആയെന്നും കമൽ പറയുന്നു.
മോഹൻലാൽ ആദ്യ ഡയലോഗ് പറഞ്ഞതിന് ശേഷമാണ് എല്ലാവരും കയ്യടിച്ചതെന്നും കൗമുദി മൂവീസിനോട് അദ്ദേഹം പറഞ്ഞു.
‘ഒരു ബെൻസ് കാറിൽ ഗ്രാമത്തിലേക്ക് വരുന്നതാണ് മോഹൻലാലിന്റെ ആ സിനിമയിലെ എൻട്രി. പെരുവണ്ണാപുരം എന്ന് എഴുതിവെച്ചിട്ടുള്ള ഒരു ബോർഡ് ഉണ്ട്. ആ ബോർഡ് കടന്നാണ് ബെൻസ് കാർ വരുന്നത്. ആ വളവ് കഴിഞ്ഞിട്ട് ഒരു ചായ കടയുടെ മുമ്പിൽ വന്ന് കാർ നിൽക്കുകയാണ്.
കാറ് നിർത്തുമ്പോൾ ഒടുവിൽ ഉണ്ണികൃഷ്ണനും പപ്പുവേട്ടനുമെല്ലാം എത്തി നോക്കുന്നതാണ് സീൻ. അങ്ങനെ ഞങ്ങൾ നല്ല ബിൽഡപ്പ് കൊടുത്ത് ഒരുക്കിയ സീനാണ് അത്. കാറിൽ നിന്ന് ഒരു മിനിട്ട് നേരത്തേക്ക് ആരും ഇറങ്ങുന്നില്ല.
പ്രേക്ഷകരും സ്വാഭാവികമായി ശ്രദ്ധിക്കുമല്ലോ. അപ്പോഴാണ് ഡോർ തുറന്നിട്ട് മോഹൻലാൽ ഇറങ്ങുന്നത്. ഞങ്ങൾ ആദ്യം വിചാരിച്ചത് വലിയ കയ്യടിയായിരിക്കും ലാലിനെ കാണുമ്പോൾ എന്നായിരുന്നു. പക്ഷെ ജനം പ്രതീക്ഷിക്കാത്തതുകൊണ്ടുതന്നെ പെട്ടെന്ന് തിയേറ്റർ നിശബ്ദമായി എന്നതാണ് സത്യം.
മോഹൻലാലിറങ്ങി ആദ്യത്തെ ഡയലോഗ് പറഞ്ഞു കഴിഞ്ഞതിനുശേഷം ആണ് പ്രേക്ഷകർ കയ്യടിക്കുന്നത്. അപ്പോഴാണ് ആളുകൾ തിരിച്ചറിയുന്നത് മോഹൻലാൽ അഭിനയിക്കുന്നുണ്ടെന്ന്. ലാൽ ഫാൻസ് പോലും അതറിഞ്ഞില്ല എന്നതാണ് സത്യം. പിന്നെ ലാലിന്റെ ഓരോ സീനിനും കയ്യടിയായിരുന്നു, ഓരോ ഡയലോഗിനും. മോഹൻലാലി
Content Highlight: Kamal Talk About Mohanlal’s Enrty In Peruvennapurathe visheshangal Movie