കാലങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് സംവിധായകൻ കമൽ.
മിഴിനീർ പൂവുകൾ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായി സിനിമയിലേക്ക് എത്തുന്നത്. എന്നാൽ അതിനു മുൻപ് തന്നെ ഒരുപാട് സിനിമകളിൽ സഹ സംവിധായകനായി കമൽ സിനിമയിൽ ഉണ്ടായിരുന്നു.
വ്യത്യസ്ത തരത്തിലുള്ള സിനിമകൾ ആയിരുന്നു എന്നും കമൽ പരീക്ഷിച്ചിരുന്നത്. വർഷങ്ങൾക്കിപ്പുറം ഈയിടെ ഇറങ്ങിയ ഷൈൻ ടോം ചാക്കോ ചിത്രം വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിന്റെയും സംവിധായകൻ കമലായിരുന്നു. മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങി സൂപ്പർ താരങ്ങളെല്ലാം കമലിന്റെ സിനിമയിൽ ഭാഗമായിട്ടുണ്ട്. കൂടെ വർക്ക് ചെയ്തതിൽ ഏറ്റവും കംഫർട്ടബിൾ ആയിട്ടുള്ള അഭിനേതാവ് ആരാണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് കമൽ.
ഒരുപാട് പേര് തനിക്ക് കംഫർട്ടബിൾ ആയി തോന്നിയിട്ടുണ്ടെന്നും വളരെ കുറച്ചുപേരെ മാത്രമേ അല്ലാതെ തോന്നിയിട്ടുള്ളൂവെന്നും കമൽ പറയുന്നു.
തന്റെ പെരുവണ്ണാപുരത്തെ വിശേഷങ്ങൾ പോലൊരു സിനിമ ഇന്ന് എടുക്കുകയാണെങ്കിൽ പുതിയ തലമുറയിലെ അഭിനേതാക്കളെ ഉൾപ്പെടുത്തേണ്ടി വരുമെന്നും കമൽ റിപ്പോർട്ടർ ടി.വിയോട് പറഞ്ഞു.
‘ഒരുപാട് പേരെ എനിക്ക് കംഫർട്ടബിൾ ആയി തോന്നിയിട്ടുണ്ട്. എനിക്കങ്ങനെ കംഫർട്ടബിൾ അല്ലാതെ തോന്നിയവർ വളരെ കുറവാണ്. അതാണ് അതിന്റെ സത്യം. മമ്മൂട്ടി, മോഹൻലാൽ തുടങ്ങി എല്ലാ ഹീറോസും അതുപോലെ തിലകൻ ചേട്ടൻ, വേണു ചേട്ടൻ, ശങ്കരാടി ചേട്ടൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ അങ്ങനെ ഒരുപാട് പേരുണ്ട്.
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ പോലൊരു സിനിമ ഇന്ന് എടുക്കുകയാണെങ്കിൽ പുതിയ തലമുറയിലെ അഭിനേതാക്കളെ വെച്ച് എടുക്കേണ്ടി വരും. ഞാൻ സേതുമാധവൻ സാറിന്റെയും, ടി. എൻ.
മേനോൻ സാറിന്റെയുമെല്ലാം കൂടെ സഹ സംവിധായകനായി സിനിമ തുടങ്ങിയ ആളാണ്. ആ കാലത്തൊക്കെ ഉള്ള അഭിനേതാവാണ് ശങ്കരാടി ചേട്ടനൊക്കെ. അന്ന് മുതലേ വിസ്മയിപ്പിച്ചിട്ടുള്ള ആളുകളാണ്,’ കമൽ പറയുന്നു.
Content Highlight: Kamal Talk About His Favorite Actor