| Monday, 29th January 2024, 3:07 pm

അന്ന് ഞാൻ കണ്ടത് മർലോൺ ബ്രാൻഡോയുടെ ഹോളിവുഡ് പടം കണ്ട് അഭിനയം പഠിക്കുന്ന മമ്മൂട്ടിയെ: കമൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് സംവിധായകൻ കാമൽ.

മോഹൻലാൽ നായകനായി എത്തിയ മിഴിനീർ പൂവുകൾ എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായി കമൽ അരങ്ങേറുന്നത്. അതിനു മുൻപ് തന്നെ ഒരുപാട് ചിത്രങ്ങളിൽ സഹ സംവിധായകനായി അദ്ദേഹം വർക്ക് ചെയ്തിട്ടുണ്ട്.

പുതിയകാലത്തും കമൽ സിനിമയിൽ സജീവമാണ്. ഏറ്റവും ഒടുവിൽ ഇറങ്ങിയത് ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിൽ എത്തിയ വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രമാണ്. മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് കമൽ. ഒരുപാട് സിനിമകളിൽ കമലും മമ്മൂട്ടിയും ഒന്നിച്ചിട്ടുണ്ട്.

മമ്മൂട്ടി ഷൂട്ടിങ് സെറ്റിൽ വന്നാൽ ഡയലോഗ് പഠിക്കുന്നതായി നമുക്ക് തോന്നില്ലെന്നും സഹസംവിധായകനായിരുന്ന സമയത്ത് മമ്മൂട്ടി അതിരാവിലെ എഴുന്നേറ്റ് ഹോളിവുഡ് സിനിമകളെല്ലാം അഭിനയത്തിനായി കാണാറുണ്ടെന്നും കമൽ റിപ്പോർട്ടർ ടി. വിയോട് പറഞ്ഞു.

‘മമ്മൂട്ടി സെറ്റിൽ വന്ന് കഴിഞ്ഞാൽ ഡയലോഗ് പഠിക്കുന്നതിന് വേണ്ടി ശ്രമിക്കുന്നതായി നമുക്ക് തോന്നുകയെയില്ല. ഇത് ഇപ്പോൾ ഒന്നും തുടങ്ങിയതല്ല. ഞാൻ അസോസിയേറ്റ് ഡയറക്ടറായി വർക്ക്‌ ചെയ്യുന്ന സമയം തൊട്ടേ അദ്ദേഹം അങ്ങനെ ആയിരുന്നു.

അന്ന് ഞാൻ മമ്മൂക്കയോടൊപ്പം താമസിക്കുകയൊക്കെ ചെയ്തിട്ടുണ്ട്. അന്നൊക്കെ ഞാൻ കാണുന്ന ഒരു കാഴ്ച്ചയുണ്ട്, പുള്ളി വെളുപ്പാൻ കാലത്ത് എഴുന്നേറ്റിട്ട് മർലോൺ ബ്രാൻഡോയൊക്കെ അഭിനയിക്കുന്ന സിനിമയിട്ട് കണ്ടിട്ട് അതേപോലെ അഭിനയിച്ചു നോക്കുകയാണ്.

കാണുമ്പോൾ നമുക്ക് തമാശയായിട്ട് തോന്നും. എന്താണ് ഇദ്ദേഹം കാണിക്കുന്നതെന്ന്,’ കമൽ പറയുന്നു

Content Highlight: Kamal Talk About Hard Work Of Mammootty

We use cookies to give you the best possible experience. Learn more