കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സംവിധായകനാണ് കമൽ. കമലിന്റെ സംവിധാനത്തിൽ 1991ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഉള്ളടക്കം.
കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സംവിധായകനാണ് കമൽ. കമലിന്റെ സംവിധാനത്തിൽ 1991ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഉള്ളടക്കം.
മോഹൻലാലിന് മികച്ച നടനും കമലിന് മികച്ച സംവിധായകനുമുള്ള സംസ്ഥാന അവാർഡ് നേടി കൊടുത്ത ചിത്രമാണ് ഉള്ളടക്കം. ഒരു മെന്റൽ ഹോസ്‌പിറ്റലിനെ ചുറ്റിപറ്റി കഥ നടക്കുന്ന ചിത്രത്തിൽ മോഹൻലാലിന് പുറമേ വമ്പൻ താരനിര അണിനിരന്നിരുന്നു.
ചിത്രത്തിലെ ജഗതിയുടെ ഒരു കോമഡി സീൻ ഇന്നും മലയാളികൾ കണ്ട് ചിരിക്കാറുണ്ട്. താൻ കുതിരയെ വിഴുങ്ങി അതിനെ പുറത്തെടുത്ത് തരുമോയെന്ന് ചോദിച്ച് വരുന്ന ജഗതിയെ സിനിമ കണ്ടവർ മറക്കാൻ ഇടയില്ല. എന്നാൽ ഈ കഥാപാത്രം റിയൽ ലൈഫിൽ ഉള്ള ഒരാളിൽ നിന്ന് എടുത്തതാണെന്ന് കമൽ പറയുന്നു.
ക്യാമറമാന്റെ പരിചയത്തിലുള്ള ഒരു മെന്റൽ ഹോസ്പിറ്റലിൽ അന്ന് സന്ദർശനം നടത്തിയപ്പോഴാണ് അയാളെ കണ്ടതെന്നും കമൽ പറഞ്ഞു. കൗമുദി മൂവിസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു ചെറുപ്പക്കാരനെ കണ്ടു. കണ്ടാൽ നല്ല ഡ്രസിങ്ങൊക്കെയാണ്. നല്ല പാന്റും നല്ല ഷർട്ടും ഇനൊക്കെ ചെയ്തിട്ടുണ്ട്. കണ്ടുകഴിഞ്ഞാൽ ഒരു ആംഗ്ലോ ഇന്ത്യനാണെന്നൊക്കെ തോന്നുന്ന ഒരു ചെറുപ്പക്കാരൻ ഇങ്ങനെ നിൽക്കുന്നുണ്ട്. ആൽഫ്രഡ് എന്നെങ്ങാനുമാണ് പേര് പറഞ്ഞത്. അദ്ദേഹത്തെ പരിചയപ്പെടുത്തി.
അയാൾ കുറച്ചുകാലമായി അവിടെ രോഗിയായി ഉണ്ടായിരുന്നതാണെന്ന് അയാൾ പറഞ്ഞു. കുതിരയോട്ട മത്സരത്തിന്റെ ആളായിരുന്നു അയാൾ. ഊട്ടിയിലും നോർത്തിലുമൊക്കെ കുതിരയോട്ട മത്സരത്തിൽ പങ്കെടുത്തിട്ട് എപ്പോഴോ ഒരിക്കൽ കുതിരയുടെ ചവിട്ട് കിട്ടിയതാണ് ഇയാൾക്കെന്ന് പറയുന്നു.
അങ്ങനെ അയാൾക്ക് മാനസികമായി ഓരോ പ്രശ്നങ്ങൾ വന്നിട്ട് അദ്ദേഹം കുതിരയുടെ ഓരോ സംഭവങ്ങൾ ഇങ്ങനെ പറയുമായിരുന്നു. അവിടെ ഹോസ്പിറ്റലിലേക്ക് അയാളെ കൊണ്ട് വരുമ്പോൾ അയാൾ പറഞ്ഞത് ഒരു കുതിരയെ അയാൾ വിഴുങ്ങിയിട്ടുണ്ട് എന്നായിരുന്നു. പെട്ടെന്ന് അത് കേട്ടപ്പോൾ ഞങ്ങൾക്ക് ചിരി വന്നുപോയി.
കുറെകാലം കഴിഞ്ഞപ്പോൾ അത് റെഡിയായി അയാൾ പോയെന്നും പറഞ്ഞു. ആ കഥാപാത്രത്തെയാണ് ജഗതി ശ്രീകുമാർ ഉള്ളടക്കത്തിൽ ചെയ്ത വേഷത്തിനായി ഞങ്ങൾ എടുത്തത്,’കമൽ പറയുന്നു.
Content Highlight: Kamal Talk About Charcter Of Jagathy In Ulladakam Movie