അന്ന് ഞാൻ കേട്ട പഴിയെല്ലാം ആ പൃഥ്വി ചിത്രത്തിലെ ഒറ്റ കഥാപാത്രത്തിലൂടെ തീർത്തു കൊടുത്തു: കമൽ
Entertainment
അന്ന് ഞാൻ കേട്ട പഴിയെല്ലാം ആ പൃഥ്വി ചിത്രത്തിലെ ഒറ്റ കഥാപാത്രത്തിലൂടെ തീർത്തു കൊടുത്തു: കമൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 30th April 2024, 10:24 am

മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയലായി പൃഥ്വിരാജ് പകർന്നാടിയ ചിത്രമാണ് സെല്ലുലോയ്ഡ്. കമൽ സംവിധാനം ചെയ്ത ചിത്രം വിഗതകുമാരൻ എന്ന ചിത്രത്തിന്റെ നിർമാണത്തിന്റെ ഭാഗമായി ജെ.സി. ഡാനിയൽ നേരിട്ട ബുദ്ധിമുട്ടുകളും അതുവഴി നടിയായ പി.കെ റോസിയുടെ ജീവിതവുമാണ് അവതരിപ്പിച്ചത്.

ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ എഴുതിയ ജെ.സി ഡാനിയേലിന്റെ ജീവചരിത്രമായ ലൈഫ് ഓഫ് ജെ.സി. ഡാനിയേലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജിനെ പോലെ ഏറെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ചാന്ദിനി അവതരിപ്പിച്ച റോസി എന്ന വേഷവും. ഏറെ പ്രശംസ നേടിയ പ്രകടനമായിരുന്നു ഈ കഥാപാത്രത്തിന്റേത്.

റോസിയെ അവതരിപ്പിച്ചത് വളരെ റിയൽ ആയിട്ടാണെന്നും കഥാപാത്രത്തിനായി ഒർജിനാലിറ്റിയുള്ള ഒരാളെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും കമൽ പറയുന്നു. താൻ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ ഭാവന അവതരിപ്പിച്ച പരിമളം എന്ന കഥാപാത്രത്തെ പടത്തിന് വേണ്ടി മേക്കപ്പ് ചെയ്ത് കറുപ്പിച്ചത് വലിയ വിമർശനം നേരിട്ടിരുന്നുവെന്നും എന്നാൽ സെല്ലുലോയ്ഡിലെ റോസിയെ കണ്ടപ്പോൾ എല്ലാവരും തന്നെ അഭിനന്ദിച്ചുവെന്നും കമൽ പറഞ്ഞു. കൗമുദി മുവീസിനോട് സംസാരിക്കുകയായിരുന്നു കമൽ.

‘ നമ്മൾ എന്ന ചിത്രത്തിലെ ഭാവനയുടെ വേഷം,ഞാൻ അടക്കം ചെയ്തിട്ടുള്ള ഒരു അപരാധമാണ്. ഇന്ന് ചിലർ അത് ട്രോൾ ചെയ്യുന്നുമുണ്ട്. ഭാവന ആദ്യമായി സിനിമയിൽ വരുന്നത് ഞാൻ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിൽ പരിമളം എന്ന തമിഴ് പെൺകുട്ടിയായിട്ടാണ് ഭാവന അഭിനയിച്ചത്.

ആ പടത്തിനായി വെളുത്ത് തുടുത്ത് നല്ല സുന്ദരിയായ ഭാവനയെ ഞാൻ കറുപ്പൊക്കെ അടിപ്പിച്ച് അങ്ങനെ വേഷം കെട്ടിപ്പിച്ചാണ് അഭിനയിപ്പിച്ചത്. അതിന് ഒരുപാട് പഴി പോലും കേൾക്കേണ്ടി വന്നിട്ടുണ്ട്.

അതുകൊണ്ട് സെല്ലുലോയ്ഡിന്റെ ഷൂട്ടിന്റെ സമയത്ത് എല്ലാവരും പറഞ്ഞിരുന്നു റിയലായിട്ട് നമുക്ക് തോന്നുന്ന രീതിയിൽ റോയായിട്ട് വന്ന ഒരു പെൺകുട്ടിയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന്. അത് അതിന്റെ ഒരു പ്രത്യേകതയായിരുന്നു എന്നൊക്കെ പറഞ്ഞിരുന്നു,’കമൽ പറയുന്നു.

ഭാവനയുടെയും ആദ്യ ചിത്രമായിരുന്നു നമ്മൾ. ചിത്രത്തിൽ പവിഴം എന്ന തമിഴ് പെൺകുട്ടിയായിട്ടായിരുന്നു ഭാവന അഭിനയിച്ചത്. മറ്റ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു മേക്ക് ഓവറിലായിരുന്നു ഭാവന ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നത്

Content Highlight: Kamal Talk About Character Rossy In Celluloid  Movie