കാലങ്ങളായി മലയാള സിനിമയിൽ വ്യത്യസ്ത സിനിമകൾ ചെയ്യുന്ന സംവിധായകനാണ് കമൽ. നാല് പതിറ്റാണ്ടോളമായി അദ്ദേഹം മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.
കാലങ്ങളായി മലയാള സിനിമയിൽ വ്യത്യസ്ത സിനിമകൾ ചെയ്യുന്ന സംവിധായകനാണ് കമൽ. നാല് പതിറ്റാണ്ടോളമായി അദ്ദേഹം മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.
മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ സൂപ്പർതാരങ്ങളെപ്പോലെ തന്നെ ഇന്ന് മലയാളത്തിലെ യുവ താരങ്ങളെ വെച്ചും അദ്ദേഹം സിനിമകൾ ചെയ്തിട്ടുണ്ട്.
എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആമി. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം വലിയ പ്രതീക്ഷയോടെ തന്നെയാണ് തിയേറ്റുകളിൽ എത്തിയത്. എന്നാൽ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. അതുപോലെതന്നെ വിനായകനെ കേന്ദ്ര കഥാപാത്രമാക്കി കമൽ ഒരുക്കിയ മറ്റൊരു സിനിമയായിരുന്നു പ്രണയമീനുകളുടെ കടൽ. ഈ ചിത്രവും വേണ്ട രീതിയിൽ സ്വീകരിക്കപ്പെട്ടില്ല.
ഈ രണ്ടു സിനിമകളെയും കുറിച്ച് സംസാരിക്കുകയാണ് കമൽ. പ്രണയ മീനുകളുടെ കടൽ ടെക്നിക്കലി നല്ല സിനിമയാണെന്ന് കമൽ പറയുന്നു. അതുപോലെ ആമിയിലേക്ക് ആദ്യം പരിഗണിച്ചത് നടി വിദ്യ ബാലനെ ആയിരുന്നുവെന്നും എന്നാൽ പിന്നീട് അവർ പിന്മാറിയെന്നും കമൽ പറഞ്ഞു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രണയമീനുകളുടെ കടൽ ടെക്നിക്കലി മോശമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ, പറഞ്ഞ പ്രമേയം കുറച്ച് പഴയതായിപ്പോയി. അത് എന്റെ കുഴപ്പമാണ്. ആമി തിയേറ്ററിൽ വിജയിച്ചില്ല. എന്നാൽ, അത് പരാജയമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
ചെയ്ത സിനിമകളിൽ ഇഷ്ടപ്പെട്ട ഒന്നാണത്. വിദ്യാ ബാലനെയായിരുന്നു മാധവിക്കുട്ടിയായി തീരുമാനിച്ചത്. സിനിമ തുടങ്ങാൻ ദിവസങ്ങൾമാത്രം ബാക്കിയിരിക്കെ അവർ പിന്മാറി. ആ പിന്മാറ്റത്തിനു പിന്നിൽ രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നു.
പിന്നീട് ആ റോളിലേക്ക് മഞ്ജു വാരിയർ വന്നു. അവർ നന്നായി അഭിനയിക്കുകയും ചെയ്തു. എന്നാൽ, ആളുകളുടെ മനസിലുണ്ടായിരുന്ന മാധവിക്കുട്ടി വേറെയായിരുന്നു,’കമൽ പറയുന്നു.
Content Highlight: Kamal Talk About Aami Movie And Vidhyabalan