| Monday, 2nd July 2018, 6:40 pm

കൈനീട്ട പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കമല്‍: ദിലീപ് വിഷയത്തില്‍ തല്‍ക്കാലം പ്രതികരിക്കുന്നില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൈനീട്ട പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കുന്നതായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. കമലിന്റെ പ്രസ്താവനയ്‌ക്കെതിരെ മുതിര്‍ന്ന താരങ്ങള്‍ കൂട്ടത്തോടെ രംഗത്ത് വന്നതോടെയാണ് സംവിധായകന്‍ ഖേദം പ്രകടിപ്പിക്കുന്നതായി അറിയിച്ചത്.

മുതിര്‍ന്ന അംഗങ്ങളെ തന്റെ പ്രസ്താവന വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയിലല്ല താന്‍ പ്രതികരിച്ചത്, കമല്‍ പറഞ്ഞു. പരാമര്‍ശം തെറ്റിദ്ധരിപ്പിച്ചുവെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.


ALSO READ: സംവിധായകന്‍ കമലിന്റെ പ്രസ്താവനക്കെതിരെ മുതിര്‍ന്ന താരങ്ങള്‍; മന്ത്രിക്ക് പരാതി നല്‍കി


500ലേറെ അംഗങ്ങളുള്ള താരസംഘടനയില്‍ 50പേര്‍ മാത്രമേ സജീവ അഭിനയ രംഗത്ത് ഉള്ളുവെന്നും അവശേഷിക്കുന്ന 45പേര്‍ ഔദാര്യത്തിനായി കാത്ത് നില്‍ ക്കുന്നവര്‍ ആണെന്നുമായിരുന്നു കമലിന്റെ പരാമര്‍ശം.

എന്നാല്‍ പരാമര്‍ശം വിവാദമായതോടെ മുതിര്‍ന്ന താരങ്ങളായ മധു, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി ലളിത, ജനാര്‍ദ്ദന്‍ എന്നിവര്‍ കമലിനെതിരെ രംഗത്തെത്തി. ഇവര്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് നടപടി ആവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തിട്ടുണ്ട്.


ALSO READ: ഡബ്ല്യൂ.സി.സി അംഗങ്ങളുമായി ചര്‍ച്ചയാകാം; നടി രേവതിക്ക് കത്തയച്ച് എ.എം.എം.എ


അക്കാദമിയുടെ തലപ്പത്ത് ഇരിക്കുന്നവര്‍ അവകാശങ്ങളെ ഔദാര്യമായി കാണുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മുതിര്‍ന്ന താരങ്ങള്‍ പറഞ്ഞു.


ALSO READ: മെക്‌സിക്കോയ്ക്ക് ആദ്യ ഇടതുപക്ഷക്കാരനായ പ്രസിഡന്റ് ; വഴിമാറുന്നത് ചരിത്രം


എന്നാല്‍ ദിലീപിനെ എ.എം.എം.എയില്‍ തിരിച്ചെടുത്ത നടപടിയില്‍ താന്‍ തല്‍ ക്കാലം പ്രതികരിക്കുന്നില്ല എന്നാണ് സംവിധായകന്‍ കമല്‍ പറഞ്ഞത്. അത് സംഘടനയുടെ ആഭ്യന്തരകാര്യമാണ്, തല്‍ക്കാലം പ്രതികരിക്കുന്നില്ല. എന്നാല്‍ സംഘടനയില്‍ നിന്ന് രാജിവെച്ച നടിമാരെ താന്‍ പിന്തുണക്കുന്നുവെന്നും കമല്‍ പറയുന്നുണ്ട്.

We use cookies to give you the best possible experience. Learn more