ഇന്‍ഡോര്‍: ബി.ജെ.പിക്ക് ധൈര്യമുണ്ടെങ്കില്‍ തന്റെ സര്‍ക്കാരിനെ അട്ടിമറിക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. തന്റെ സര്‍ക്കാരിനെ അട്ടിമറിക്കുമെന്നുള്ള സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളുടെ തെറ്റായ അവകാശങ്ങള്‍ പിന്‍വലിക്കണമെന്നും കമല്‍നാഥ് പറഞ്ഞു.
ബിജെപിക്ക് ധൈര്യമുണ്ടെങ്കില്‍, തന്റെ സര്‍ക്കാരിനെ അട്ടിമറിക്കുകയാണ് വേണ്ടത്. അല്ലാതെ തെറ്റായ വാദങ്ങള്‍ പറഞ്ഞ് അതില്‍ രക്ഷ തേടുകയല്ല വേണ്ടതെന്നും കമല്‍നാഥ് പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനും ബി.ജെ.പി നേതാവ് കൈലാഷ് വിജയ്‌വര്‍ഗീയയും കോണ്‍ഗ്രസ് സര്‍ക്കാരിനെ എപ്പോള്‍ വേണമെങ്കിലും അട്ടിമറിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനോടുള്ള കമല്‍നാഥിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘എന്തിനാണ് എന്റെ സര്‍ക്കാരിനോട് ബി.ജെ.പി നേതാക്കള്‍ കരുണ കാണിക്കുന്നത്?’.
ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണ് കോണ്‍ഗ്രസിന്റേത്. പാര്‍ട്ടി പ്രവര്‍ത്തകരെ ഊര്‍ജ്ജ്വസലരാക്കാന്‍ വേണ്ടിയാണ് ബിജെപി നേതാക്കളുടെ ഇത്തരം വാദങ്ങളെന്നും കമല്‍നാഥ് പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയത്തെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും കമല്‍നാഥ് പറഞ്ഞു.