national news
'ചൗഹാനെ കണ്ടു, എല്ലാ പിന്തുണയും അറിയിച്ചു'; പ്രതിപക്ഷ ചുമതലയില്‍ കമല്‍നാഥ്, മധ്യപ്രദേശിനുവേണ്ടി ഇനിയുമെന്ന് വാഗ്ദാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Mar 24, 02:03 pm
Tuesday, 24th March 2020, 7:33 pm

ഭോപാല്‍: മധ്യപ്രദേശിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്ത് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. ബി.ജെ.പി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോടാണ് കമല്‍നാഥ് പ്രതിപക്ഷ പിന്തുണ അറിയിച്ചത്.

‘ഞാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ കണ്ടു. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിപക്ഷം എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് ഞാന്‍ അദ്ദേഹത്തോട് വ്യക്തമാക്കിയിട്ടുണ്ട്’, കൂടിക്കാഴ്ചയ്ക്ക് ശേഷം കമല്‍നാഥ് പറഞ്ഞു.

സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുന്ന ദിവസം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വിട്ടുനിന്നതിനെക്കുറിച്ച് അറിയില്ലെന്നും കമല്‍നാഥ് പറഞ്ഞു.

വെള്ളിയാഴ്ചയാണ് ചൗഹാന്‍ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തത്. ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതിന് ശേഷമുണ്ടായ രാഷ്ട്രീയ പ്രതിസന്ധികളെത്തുടര്‍ന്നായിരുന്നു കോണ്‍ഗ്രസിന് ഭൂരിപക്ഷം നഷ്ടപ്പെട്ടത്. തുടര്‍ന്ന് വിശ്വാസവോട്ടെടുപ്പിന് മുമ്പുതന്നെ കമല്‍നാഥ് രാജിവെക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ