ഭോപ്പാല്‍: സമാജ്‌വാദി പാര്‍ട്ടി കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് വിസ്മരിച്ചിട്ടുണ്ടാവുമെന്നും അതിന് കാരണം അദ്ദേഹത്തിന്റെ പ്രായാധിക്യമായിരിക്കാമെന്നും സമാജ് വാദി നേതാവ് അഖിലേഷ് യാദവ്.
മധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിന്റെ പേരില്‍ ഇന്ത്യാ സഖ്യകക്ഷിയായ കോണ്‍ഗ്രസ് തങ്ങളെ വഞ്ചിച്ചുവെന്ന് സമാജ്‌വാദിപാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സമാജ്‌വാദിയെ വഞ്ചിച്ചെന്ന ആരോപണത്തില്‍ അത്തരം പരാമര്‍ശങ്ങള്‍ പറഞ്ഞ അഖിലേഷ് യാദവിനെ ജനങ്ങള്‍ വിട്ടുകളയണമെന്നും തള്ളിക്കളയണമെന്നുമാണ് കമല്‍നാഥ് ആവശ്യപ്പെട്ടത്.
VIDEO | “He (Kamal Nath) is an elderly leader and we respect him. He might have forgotten that we are their (Congress) ally. This is not his mistake, it could be due to old age,” says Samajwadi Party chief @yadavakhilesh on seat-sharing row with Congress in poll-bound Madhya… pic.twitter.com/6WTeqmqirx
— Press Trust of India (@PTI_News) November 5, 2023
അതേസമയം ഇവിടെ ആര്‍ക്കും റേഷനില്‍ നിന്നൊന്നും കിട്ടുന്നില്ലെന്നും പിന്നെ എന്തിനാണ് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതെന്നും അഖിലേഷ് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കൂടാതെ കോണ്‍ഗ്രസിനും വോട്ടു നല്‍കരുതെന്നും അവര്‍ ഒരു കുതന്ത്ര പാര്‍ട്ടിയാണെന്നും അഖിലേഷ് ആരോപിച്ചിരുന്നു. കോണ്‍ഗ്രസിന് തങ്ങളെ ചതിക്കാന്‍ കഴിയുമെങ്കില്‍ സംസ്ഥാനത്തെ ജനങ്ങളെയും ചതിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.