| Thursday, 15th July 2021, 4:48 pm

കമല്‍നാഥ് കോണ്‍ഗ്രസ് അധ്യക്ഷന്‍? ദല്‍ഹിയില്‍ തിരക്കിട്ട നീക്കങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായി കമല്‍നാഥ് കൂടിക്കാഴ്ച നടത്തി.

നേരത്തെ പുതിയ അധ്യക്ഷനെ തേടി സോണിയ നേതാക്കള്‍ക്ക് കത്തയച്ചിരുന്നു. പാര്‍ട്ടി പുനസംഘടന ആവശ്യപ്പെട്ട് ജി-23 നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം രാജിവെക്കുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളില്‍ മുന്‍പന്തിയിലാണ് കമല്‍നാഥ്.

ഒമ്പത് തവണ ലോക്‌സഭാംഗമായിരുന്ന കമല്‍നാഥ് 1980 ലാണ് ആദ്യമായി പാര്‍ലമെന്റിലെത്തുന്നത്.

മുന്‍കേന്ദ്രമന്ത്രിയുമായിരുന്നു. ഗാന്ധി കുടുംബവുമായും ജി-23 നേതാക്കളുമായും ഒരുപോലെ അടുത്ത ബന്ധമാണ് കമല്‍നാഥിനുള്ളത്.

പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായും കമല്‍നാഥിന് സൗഹൃദമുണ്ട്. കഴിഞ്ഞ ദിവസം എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറുമായും ഇടത് നേതാക്കളുമായും കമല്‍നാഥ് കൂടിക്കാഴ്ച നടത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kamal Nath as Congress Chief? Rumours Abuzz as Former CM Meets Sonia Amid Leadership Reshuffle Plan

We use cookies to give you the best possible experience. Learn more