ചെന്നൈ: അടിയന്തരാവസ്ഥക്കാലത്തെ അനുസ്മരിച്ചും കേരളത്തിന്റെ കൊവിഡ് കാല പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാണിച്ചും മുഖ്യമന്ത്രി പിണറായി വിജയന് പിറാന്നാളാശംസയുമായി നടന്‍ കമല്‍ ഹാസന്‍.
അടിയന്തരാവസ്ഥക്കാലത്തിന്റെ ഭീകരതകളെ തുറന്നുകാട്ടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അക്കാലത്തെ നിയമസഭയിലെ പ്രസംഗത്തെ അനുസ്മിരിച്ചു കൊണ്ടായിരുന്നു കമല്‍ഹാസന്റെ ട്വീറ്റിന്റെ തുടക്കം.
‘രക്തക്കറയുള്ള ഷര്‍ട്ട് ഉയര്‍ത്തിപ്പിടിച്ച് സംസാരിച്ചുകൊണ്ട് അന്നദ്ദേഹമൊരു കൊടുങ്കാറ്റായി. ഇന്ന് രാജ്യത്തിന് മുന്നില്‍ അദ്ദേഹം കേരളത്തിന്റെ യശസ്സുയര്‍ത്തി. ഞങ്ങളുടെ(തമിഴ്‌നാടുമായുള്ള) ബന്ധത്തിന് ഊന്നല്‍ നല്‍കികൊണ്ട് മുഖ്യമന്ത്രി ഞങ്ങളെ സഹോദരങ്ങളെന്നു വിളിച്ചു. അതിര്‍ത്തി ഞങ്ങള്‍ക്കായി തുറന്നിട്ടു. ഞങ്ങളുടെ സഖാവ് പിണറായി വിജയന് ഹൃദയംനിറഞ്ഞ ജന്മദിനാശംസകള്‍,’ കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.
75ാം പിറന്നാളാഘോഷിക്കുന്ന മുഖ്യമന്ത്രിക്ക് മന്ത്രി ഇപി ജയരാജനും നടന്‍ മോഹന്‍ലാലുമടക്കം നിരവധി പേര്‍ ആശംസകളുമായി എത്തി. എന്നാല്‍ കൊവിഡ് പ്രതിരോധത്തിനിടക്ക് ആഘോഷങ്ങളൊന്നുമില്ലാതെയാണ് മുഖ്യമന്ത്രിയുടെ ഇത്തവണത്തെ പിറന്നാള്‍.
നാടൊന്നാകെ ഒരു വിഷമഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ പിറന്നാളിലൊന്നും കാര്യമില്ലെന്ന് നാം മുന്നോട്ട് പരിപാടിയില്‍ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക