ആമിര്‍ ഖാന് ചെയ്ത വേഷം ചെയ്യാന്‍ കമല്‍ ഹാസനെയാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെമിനി പ്രൊഡക്ഷന്‍സാണ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതിനുള്ള കരാര്‍ സ്വന്തമാക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ കമല്‍ തന്നെയാണ് നായകന്. ചിത്രത്തിന്റെ ഷൂട്ടിങ് മാസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കാനിരിക്കെയാണ്.
“ചിത്രം പ്രാരംഭ ഘട്ടത്തിലാണ് കമലിനെ മാത്രമാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മറ്റ് അഭിനേതാക്കളെ ആരെയും ഇതുവരെ തീരുമാനിച്ചിട്ടില്ല. മെയ്യിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.” ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ആള് ദൈവങ്ങള്‍ക്കെതിരെയുള്ള ആക്ഷേപഹാസ്യ ചിത്രമാണ് “പി.കെ”. “മുന്നാഭായ് എം.ബി.ബി.എസ്” എന്ന ഹിന്ദി ചിത്രം “വസൂല്‍ രാജ എം.ബി.ബി.എസ്” എന്ന പേരിലും “3 ഇഡിയറ്റ്സ” “നന്പന്” എന്ന പേരിലും ജമിനി പ്രൊഡക്ഷന്‍സ് റീമേക്ക് ചെയ്തിരുന്നു. “വസൂല്‍ രാജ എം.ബി.ബി.എസി”ല്‍ കമല്‍ഹാസനായിരുന്നു നായകന്.