| Wednesday, 19th July 2017, 2:54 pm

ഞാന്‍ തീരുമാനിച്ചാല്‍ ഞാന്‍ മുഖ്യമന്ത്രിയാകും; രാഷ്ട്രീയ പ്രവേശന സൂചന നല്‍കി കമലിന്റെ കവിത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: രാഷ്ട്രീയപ്രവേശന സൂചന നല്‍കി നടന്‍ കമല്‍ ഹാസന്‍. ട്വിറ്ററില്‍ ചൊവ്വാഴ്ച രാത്രി കുറിച്ച 11 വരി കവിതയിലൂടെയാണ് രാഷ്ട്രീയ പ്രവേശന സാധ്യതകള്‍ കമല്‍ പുറത്തുവിടുന്നത്.

“” ഞാന്‍ തീരുമാനിച്ചാല്‍ ഞാന്‍ മുതല്‍വരാവും. “” എന്നാണ് കമല്‍ എഴുതിയിരിക്കുന്നത്. ഇതിന് പിന്നാലെ കമല്‍ രാഷ്ട്രീയത്തിലിറങ്ങുന്നു എന്ന വ്യാഖ്യാനവുമായി ആരാധകരും രംഗത്തെത്തി.


Dont Miss കാസര്‍കോട് നഗരസഭയില്‍ അക്കൗണ്ട് തുറന്ന് കോണ്‍ഗ്രസ് : തകര്‍ത്തത് ബി.ജെ.പിയെ


എന്തുതന്നെയായാലും കമലിന്റെ കവിത വന്‍ രാഷ്ട്രീയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്.
നാളെ ഇംഗ്ളീഷ് പത്രങ്ങളില്‍ ഒരു സന്ദേശമുണ്ടാവും എന്ന കുറിപ്പോടെയാണ് കമല്‍ കവിത ഷെയര്‍ ചെയ്തിരിക്കുന്നത്.

“”ഇപ്പോള്‍ ആരും രാജാവല്ല നമുക്ക് വിമര്‍ശിക്കാം. നമുക്ക് സന്തോഷത്തോടെ കുതിച്ചുയരാം. നമ്മള്‍ അവരെപ്പോലെ രാജാക്കന്‍മാരല്ലല്ലോ

മരിച്ചുകഴിഞ്ഞാല്‍, ഇല്ലാതാക്കപ്പെട്ടാല്‍ ഞാന്‍ ഒരു തീവ്രവാദിയാണ്. ഞാന്‍ തീരുമാനിച്ചാല്‍ ഞാന്‍ മുഖ്യമന്ത്രിയാണ്

കുമ്പിടുന്നത് കൊണ്ട് ഞാന്‍ അടിമയല്ല കിരീടം ത്യജിക്കുന്നതുകൊണ്ട് നഷ്ടപ്പെടുന്നവനുമല്ല

അവരെ വിഡ്ഡികളെന്ന് എഴുതിത്തള്ളുന്നത് മണ്ടത്തരമാണ് “”- കവിതയില്‍ കമല്‍ഹാസന്‍ കുറിക്കുന്നു.
അതേസമയം കമലിന്റെ കവിത ഒന്നും വ്യക്തമാക്കുന്നില്ലെന്നും അതൊരു കടങ്കഥയാണെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം പറയാനുള്ളത് നേരിട്ട് ജനങ്ങളോട് പറയുകയാണ് വേണ്ടതെന്നും ചിലര്‍ വിമര്‍ശിക്കുന്നു.

We use cookies to give you the best possible experience. Learn more