| Wednesday, 2nd November 2016, 6:38 pm

വിവാഹ മോചന വാര്‍ത്ത; തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന പ്രസ്താവന തെറ്റെന്ന് കമല്‍ ഹാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

എന്നാല്‍ അത്തരം വാര്‍ത്തകളെ തള്ളി കമല്‍ രംഗത്തെത്തി. വിഷയത്തില്‍ താന്‍ യാതൊരു പ്രസ്താവനകളും പുറത്തിറക്കിയിട്ടില്ലെന്ന് താരം ട്വിറ്ററിലൂടെ വ്യക്തമാക്കി. 


ചെന്നൈ: പതിമൂന്ന് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ഗൗതമിയും കമല്‍ ഹാസനും പിരിയുന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നടി ഗൗതമി തന്നെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. മകള്‍ക്ക് വേണ്ടിയാണ് തീരുമാനമെന്നും ഏറെ വേദനയോടെയാണ് പിരിയുന്നതെന്നും ഗൗതമി വ്യക്തമാക്കിയിരുന്നു.

ഈ സമയം വിഷയത്തില്‍ കമല്‍ ഹാസന്റേതായുള്ള പ്രതികരണം ചില മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകളെ തള്ളി കമല്‍ രംഗത്തെത്തി. വിഷയത്തില്‍ താന്‍ യാതൊരു പ്രസ്താവനകളും പുറത്തിറക്കിയിട്ടില്ലെന്ന് താരം ട്വിറ്ററിലൂടെ വ്യക്തമാക്കി.

അരോ എന്റെ പേര് ഉപയോഗിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ഇത് അധാര്‍മികമാണ്. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കമല്‍ ട്വീറ്റ് ചെയ്തു.

” ഗൗതമിക്ക് സുഖവും ആശ്വാസവും നല്‍കുന്ന ഏതുകാര്യത്തിലും ഞാന്‍ സന്തോഷവാനാണ്. എന്റെ വികാരങ്ങള്‍ക്ക് അവിടെ യാതൊരു വിലയുമില്ല. എന്തായാലും ഗൗതമിയും സുബ്ബുവും (ഗൗതമിയുടെ മകള്‍) സന്തോഷത്തോടെ ഇരിക്കുക. അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു. എന്ത് ആവശ്യങ്ങള്‍ക്കും ഏത് സമയത്തും അവര്‍ക്കൊപ്പം ഞാന്‍ ഉണ്ടാകും”. ഇതായിരുന്നു കമല്‍ ഹാസന്റെ പ്രതികരണമായി നേരത്തെ പുറത്ത് വന്നത്. ഇക്കാര്യമാണ് കമല്‍ നിഷേധിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കമലുമായുള്ള ബന്ധം അവസാനിപ്പിക്കുന്ന വിവരം ഗൗതമി പുറത്തുവിട്ടത്. ജീവിതവും തീരുമാനവും എന്ന തലക്കെട്ടോടെ തന്റെ ബ്ലോഗിലെഴുതിയ കുറിപ്പിലാണ് ഇനി തങ്ങള്‍ ഒന്നിച്ചുണ്ടാകില്ലെന്ന് ഗൗതമി തുറന്നു പറഞ്ഞത്.

Latest Stories

We use cookies to give you the best possible experience. Learn more