| Saturday, 4th February 2017, 10:12 pm

പതിനേഴുകാരിയെ ബലാത്സംഘം ചെയ്തുകൊന്ന സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരായ ഹാഷ്ടാഗ് ക്യാംപെയ്‌നില്‍ പങ്കുചേര്‍ന്ന് കമല്‍ഹാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡിസംബര്‍ 26 നായിരുന്നു ഹിന്ദു മുന്നണി യൂണിയന്‍ നേതാവ് മണികണ്ഠനും സുഹ്യത്തുക്കളായ തിരുമുരുഗന്‍, മണിവന്നന്‍, വെട്ടിവേലന്‍, എന്നിവര്‍ ചേര്‍ന്ന് പതിനേഴുകാരിയായ നന്ദിനിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊന്നത്.


ചെന്നൈ: സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ബലാത്സംഗം ചെയ്തു കൊന്ന തമിഴ് ദളിത് യുവതി നന്ദിനിക്ക് നീതി ആവശ്യപ്പെട്ടുകൊണ്ടുള്ള സോഷ്യല്‍ മീഡിയ ക്യാംപെയിനില്‍ പങ്ക് ചേര്‍ന്ന് തമിഴ് താരം കമല്‍ ഹാസന്‍. കഴിഞ്ഞ ജനുവരിയില്‍ ക്രൂര പീഡനെത്തെത്തുടര്‍ന്ന് മരണപ്പെട്ട നന്ദിനി എന്ന പതിനേഴുകാരിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് തമിഴ് സൂപ്പര്‍ താരവും പങ്ക് ചേര്‍ന്നത്. ജല്ലിക്കെട്ടിനെതിരായ സമരം നടക്കുന്ന സാഹചര്യത്തില്‍ ശ്രദ്ധ നേടാതെ പോയ വിഷയമായിരുന്നു നന്ദിനിയുടെ കൊലപാകം.


Also read വോട്ട് ചെയ്തില്ലെങ്കില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനും അവകാശമില്ല: സുപ്രീം കോടതി 


വിഷയത്തില്‍ ഇടപെടാന്‍ വൈകിയതില്‍ ക്ഷമ ചോദിച്ച് കൊണ്ടാണ് ഉലകനായകന്‍ ജസ്റ്റിസ് ഫോര്‍ നന്ദിനി ക്യാംപെയിനില്‍ പങ്കുചേര്‍ന്നത്. സംഘപരിവാര്‍ ക്രൂരതയെയും താരം ട്വിറ്ററിലൂടെ വിമര്‍ശിക്കുന്നുണ്ട്. ജല്ലിക്കെട്ടിനായുള്ള വിദ്യാര്‍ത്ഥി സമരത്തില്‍ അണിനിരന്നതിനു പിന്നാലെയാണ് കമല്‍ ഹാസന്‍ നന്ദിനിക്കായുള്ള പോരാട്ടിലും പങ്കാളിയായത്.

ഡിസംബര്‍ 26 നായിരുന്നു ഹിന്ദു മുന്നണി യൂണിയന്‍ നേതാവ് മണികണ്ഠനും സുഹ്യത്തുക്കളായ തിരുമുരുഗന്‍, മണിവന്നന്‍, വെട്ടിവേലന്‍, എന്നിവര്‍ ചേര്‍ന്ന് പതിനേഴുകാരിയായ നന്ദിനിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊന്നത്. കൊലപാതകത്തിനു ശേഷം പൊട്ടകിണറ്റില്‍ തള്ളിയ മൃതദേഹം ജനുവരി 14നാണ് കണ്ടെത്തിയത്. നന്ദിനിയുടെ അമ്മ നല്‍കിയ പരാതിയിന്മേല്‍ അന്വേഷണം നടത്തിയ പൊലീസാണ് അഴുകി തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്.

പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടും കസ്റ്റഡിയിലെടുക്കന്‍ തയ്യാറാകാത്ത പൊലീസ് നടപടി പ്രതിഷേധത്തിനിടെയാക്കിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം പ്രതികളെ അറസ്റ്റു ചെയ്‌തെങ്കിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും കാല താമസമെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ദളിത് സംഘടനകളും യുവാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more