കേരളത്തില്‍ ആനകളെ എഴുന്നള്ളിക്കാമെങ്കില്‍ തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ടും വേണമെന്നും താരം ആവശ്യപ്പെട്ടു. “ആനകളെ പൂരത്തിനും ഉത്സവങ്ങള്‍ക്കും ഉപയോഗിക്കുമ്പോള്‍ അവയ്ക്ക ഉണ്ടാകുന്ന ബുദ്ധിമുട്ട് ജെല്ലിക്കെട്ട് നടത്തുമ്പോള്‍ കാളകള്‍ക്ക് ഉണ്ടാകുന്നതിനേക്കാള്‍ അധികമാണ്. എന്നിട്ടും കേരളത്തില്‍ ആനകളെ ഉപയോഗിക്കുന്നു. എല്ലാവരും ഒരുപോലെ നികുതി നല്‍കുമ്പോള്‍ കേരളത്തിനും തമിഴ്‌നാടിനും രണ്ടു നിയമം എന്ന രീതി ശരിയാണോ” എന്നും താരം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
ചെന്നൈ: ജല്ലിക്കെട്ടിനെ പിന്തുണച്ച് നടന്‍ കമല്‍ ഹാസന്‍. ജല്ലിക്കെട്ട് തമിഴ്‌നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നു കമല്‍ഹാസന്‍ ചെന്നൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമരത്തിനെതിരായ സര്‍ക്കാരിന്റെ നടപടികളെയും കമല്‍ഹാസന്‍ ശക്തമായി വിമര്‍ശിച്ചു. ജല്ലിക്കെട്ടില്‍ മരിക്കുന്നതിനേക്കാള്‍ ആളുകള്‍ വിവിധ അപകടങ്ങളില്‍ മരിക്കുന്നുണ്ടെന്നും ജല്ലിക്കെട്ടില്‍ മാത്രം സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും അദേഹം ആരോപിച്ചു.
Also read ഒമ്പത് മാസമായി സഹോദരിമാരെ ലൈഗിക പീഡനത്തിനിരയാക്കിയ 22 കാരന്‍ അറസ്റ്റില്‍
കേരളത്തില്‍ ആനകളെ എഴുന്നള്ളിക്കാമെങ്കില്‍ തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ടും വേണമെന്നും താരം ആവശ്യപ്പെട്ടു. “ആനകളെ പൂരത്തിനും ഉത്സവങ്ങള്‍ക്കും ഉപയോഗിക്കുമ്പോള്‍ അവയ്ക്ക ഉണ്ടാകുന്ന ബുദ്ധിമുട്ട് ജെല്ലിക്കെട്ട് നടത്തുമ്പോള്‍ കാളകള്‍ക്ക് ഉണ്ടാകുന്നതിനേക്കാള്‍ അധികമാണ്. എന്നിട്ടും കേരളത്തില്‍ ആനകളെ ഉപയോഗിക്കുന്നു. എല്ലാവരും ഒരുപോലെ നികുതി നല്‍കുമ്പോള്‍ കേരളത്തിനും തമിഴ്‌നാടിനും രണ്ടു നിയമം എന്ന രീതി ശരിയാണോ” എന്നും താരം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
മറീന ബീച്ചിലെ സമരക്കാര്‍ക്ക് എതിരായ പൊലീസ് നടപടിയെയും താരം വിമര്‍ശിച്ചു. സമരക്കാര്‍ക്ക് എതിരായ നടപടി ശരിക്കും ഞെട്ടിച്ചു എന്നായിരുന്നു താരത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി പനീര്‍ ശെല്‍വം ബീച്ച് സന്ദര്‍ശിക്കണമായിരുന്നെന്നും എം.ജി.ആര്‍ ആയിരുന്നെങ്കില്‍ സമരത്തില്‍ പങ്കെടുത്തിരുന്നേനെയെന്നും പറഞ്ഞ കമല്‍ഹാസന്‍ പൊലീസുകാര്‍ ഓട്ടോറിക്ഷകള്‍ കത്തിക്കുന്നതായി പുറത്തുവന്ന വീഡിയോകള്‍ ഞെട്ടിക്കുന്നതാണെന്നും പറഞ്ഞു.
ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട നിയമത്തിന് ഭേദഗതി വേണമെന്ന ആവശ്യത്തിന് 20 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും താരം വ്യക്തമാക്കി. പണ്ട് ഹിന്ദി ഭാഷ നിര്‍ബന്ധമാക്കിയതിനെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്ത ഓര്‍മ്മകളും കമല്‍ഹാസന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കുവെച്ചു. അത് ഹിന്ദി ഭാഷയ്‌ക്കെതിരായ സമരമായിരുന്നില്ലെന്നും ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതിനെതിരെ നടത്തിയ സമരമായിരുന്നെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. 1924 താന്‍ ജനിച്ചിരുന്നെങ്കില്‍ മഹാത്മാ ഗാന്ധിയുടെ മുന്നിലിരുന്ന് ഇന്ത്യാ-പാക് ഐക്യത്തിനായി താന്‍ വാദിച്ചിരുന്നേനെയെന്നും പാക്കിസ്ഥാനെ വെറുക്കുകയല്ല വേണ്ടതെന്നും താരം പറഞ്ഞു.